in ,

LOVELOVE OMGOMG

ഇത് തലയുടെ വിളയാട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി മാജിക്‌. തലയുടെ വെടിക്കെട്ടിൽ മുംബൈയെ നാണകെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ഐ പി എൽ എൽ ക്ലാസിക്കോയിൽ ചെന്നൈയുടെ വിജയം മൂന്നു വിക്കറ്റിന്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി മാജിക്‌. തലയുടെ വെടിക്കെട്ടിൽ മുംബൈയെ നാണകെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ഐ പി എൽ എൽ ക്ലാസിക്കോയിൽ ചെന്നൈയുടെ വിജയം മൂന്നു വിക്കറ്റിന്.

ജഡേജ ലോംഗ് ഓഫിൽ പുറത്തായപ്പോൾ സൂപ്പർ കിംഗ്സിന് 26 പന്തിൽ 50 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത് . 2019 എംഎസ്എൽ ഫൈനലിൽ പാർൾ റോക്‌സിനായി മൂന്നാം നമ്പറിൽ 21 പന്തിൽ 43 റൺസെടുത്ത പ്രിട്ടോറിയസ്, ബുംറയെ സ്കൂപ് ചെയ്യുകയും ലോഗ് ഓനിലൂടെ സിക്സർ പറത്തുകയും ചെയ്തു.

പക്ഷെ അവസാന ഓവറിന്റെ തുടക്കത്തിൽ അദ്ദേഹം വീണു, പ്രിട്ടോറിയസ് ആരംഭിച്ച ജോലി ധോണി പൂർത്തിയാക്കി. ഉനദ്‌കട്ടിന്റെ ഓൺ-പേസ് യോർക്കർ നഷ്‌ടപ്പെടുകയും ഒരു ഹാഫ് വോളി ബൗൾ ചെയ്യുകയും ചെയ്തപ്പോൾ, ധോണി അദ്ദേഹത്തെ ലോംഗ് ഓഫിൽ സിക്സറിന് പറത്തി . അടുത്ത പന്ത് ഒരു സ്ലോ ബൗൺസറായിരുന്നു, അത് ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ ധോണി ബൗണ്ടർ കടത്തി . ഓവറിലെ അഞ്ചാം പന്തിൽ ധോണി രണ്ട് റൺ നേടി.

അവസാന പന്തിൽ നാല് റൺസാണ് ചെന്നൈക്ക് ജയിക്കാൻ വേണ്ടത് .ഉനദ്‌കട്ടിന്റെ യോർക്കർ ധോണിക്ക് ലോ ഫുൾ ടോസ്സായി ഭവിക്കുന്നു. ധോണി അത് ഫോർ നേടുന്നു. ചെന്നൈക്ക് ആവേശകരമായ വിജയം.ടി20 ക്രിക്കറ്റിൽ ഒരു തവണ മാത്രമേ ധോനിയെ ഉനദ്‌കത് പുറത്താക്കിട്ടുള്ളു.ഉനദ്കട്ടിന്റെ 43 പന്തിൽ 105 റൺസാണ് ധോണി അടിച്ചുകൂട്ടിയത്.

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാമത്തെ മാത്രം ജയമാണ് ഇത്. മുംബൈ ഇന്ത്യൻസിന്റെ ഏഴാമത്തെ തോൽവിയും.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായിയാണ് ഒരു ടീം സീസണിലെ ആദ്യത്തെ ഏഴു മത്സരങ്ങൾ തോൽവി രുചിക്കുന്നത്.

ഇന്നലത്തെ മത്സരത്തിൽ ധോണി രണ്ട് കിടിലൻ റെക്കോർഡ് കൂടി സ്വന്തമാക്കി. അതിൽ ആദ്യത്തെ ഒരു ഐ പി എൽ ചെയ്സിന്റെ അവസാന ഓവറിൽ 15 + റൺസ് ഏറ്റവും കൂടുതൽ തവണ നേടുന്ന താരം. ധോണി ഈ നേട്ടം മൂന്നു തവണയാണ് കൈവരിച്ചത്. വേറെ ഒരു താരവും ഒന്നിൽ കൂടുതൽ തവണ ഈ നേട്ടം കൈവരിച്ചിട്ടില്ല.ഐ പി എല്ലിൽ ഒരു ബൗളേർക്കെതിരെ ഏറ്റവും വേഗത്തിൽ 100 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് കൂടി അദ്ദേഹം ഇന്നലെ സ്വന്തമാക്കി.ജയ്ദേവ് ഉനദ്കട്ടിനെതിരെയാണ് ധോണി 100 റൺസ് നേടിയത്.ഈ നേട്ടത്തിൽ എത്താൻ ധോണിക്ക്‌ വേണ്ടി വന്നത് വെറും 42 പന്തുകളാണ്.

ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിനെ പറ്റി മലയാളി താരം മനസ്സ് തുറക്കുന്നു..

ഇന്ന് ജയിച്ചു സെമി ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ കേരളം ഇറങ്ങുന്നു