in ,

LOVELOVE

ഗെയ്ക്വാദിന്റെ വെടിക്കെട്ടിൽ തകർന്നു വീണ ഐ പി എൽ റെക്കോർഡുകൾ..

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തങ്ങളുടെ ഏറ്റവും മോശം ഐ പി എൽ സീസണിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയാണ്.യുവ താരങ്ങളിൽ താൻ ഒരു സ്പാർക്കും കാണുന്നില്ല. പക്ഷെ സീസണിലെ അവസാന മൂന്നു മത്സരങ്ങളിലും അയാളുടെ കണക്ക്‌ കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഒരു യുവ താരം കടന്നു വരികയാണ്

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തങ്ങളുടെ ഏറ്റവും മോശം ഐ പി എൽ സീസണിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയാണ്.യുവ താരങ്ങളിൽ താൻ ഒരു സ്പാർക്കും കാണുന്നില്ല. പക്ഷെ സീസണിലെ അവസാന മൂന്നു മത്സരങ്ങളിലും അയാളുടെ കണക്ക്‌ കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഒരു യുവ താരം കടന്നു വരികയാണ്.

അതെ, റുത് രാജ് ഗെയ്ക്വാദ് എന്നാ യുവ താരം അവിടെ മുതൽ ചെന്നൈയുടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടി ഓറഞ്ച് ക്യാപ് നേടി ടീമിന് കിരീടം അയാൾ നേടി കൊടുത്തു. ചെന്നൈ കളിച്ചു കൊണ്ട് എമെർജിങ് പ്ലയെർ പുരസ്കാരം കൂടി സ്വന്തമാക്കിയാ ആദ്യ താരം കൂടിയായി അയാൾ മാറി.

പക്ഷെ ഈ സീസണിൽ ചെന്നൈക്കും ഗെയ്ക്വാദിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഈ സീസണിൽ മോശം ഫോമിലായിരുന്നെകിലും ഓപ്പനർ എന്നാ നിലക്ക് തന്റെ ആദ്യത്തെ 25 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.ഇന്നത്തെ അതി മനോഹരമായ ഇന്നിങ്സിലും ഗെയ്ക്വാദ് ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി. സച്ചിൻ ഒപ്പം ഇപ്പോൾ ഈ റെക്കോർഡ് പങ്കിടുകയാണ് അദ്ദേഹം. ഐ പി എല്ലിൽ ഇന്നിങ്സിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറച്ചു ഇന്നിങ്സിൽ 1000 റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് റുത് രാജ് സച്ചിൻ ഒപ്പം പങ്കിടുന്നത്.ഇരുവരും 31 ഇന്നിങ്സുകളാണ് ഈ നേട്ടം കൈവരിക്കാൻ വേണ്ടി എടുത്തത്.

ഹൈദരാബാദിനെതിരെ ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് കൂട്ടുകെട്ടും ഗെയ്ക്വാദ് കോൺവേയും സ്വന്തമാക്കി.എ ബി ഡി വില്ലേഴ്‌സും വിരാട് കോഹ്ലിയും കുറിച്ച 157 റൺസാണ് പഴങ്കഥയായത്.ചെന്നൈക്ക്‌ വേണ്ടി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട് എന്നാ റെക്കോർഡ് കൂടി ഈ സഖ്യം സ്വന്തമാക്കി.

അഹമ്മദ് മൂസയുടെ കാര്യത്തിൽ തീരുമാനമായി

ഇന്ത്യൻ ഫുട്ബോൾ ടീം ഇംഗ്ലണ്ടിലേക്കു പറക്കുന്നു