റിഷബ് പന്ത്, സമീപകാലത്ത് അത്രയേറെ വിമർശനങ്ങൾ നേരിട്ട താരം. ട്വന്റി ട്വന്റി ക്രിക്കറ്റിലെ മോശം ഫോം കൊണ്ട് തന്നെ ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിലേക്ക് തെരെഞ്ഞെടുത്തപ്പോൾ വിമർശനങ്ങൾ വീണ്ടും ഉയർന്നു.പക്ഷെ, ഇന്നലെ ഇതേ വിമർശകർ തന്നെ അയാൾക്ക് വേണ്ടി കൈ അടിച്ചു.
98-5 എന്നാ പരിതാപകരമായ നിലയിൽ നിന്ന് 320-6 എന്നാ നിലയിലേക്കെത്തിച്ച കിടിലൻ സെഞ്ച്വറി.ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 111 പന്തിൽ നേടിയത് 146 റൺസ്.ഈ ഇന്നിങ്സിനിടയിൽ ഒട്ടേറെ നേട്ടങ്ങൾ പന്ത് സ്വന്തമാക്കി. എന്തൊക്കെയാണ് ആ നേട്ടങ്ങൾ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.അദ്ദേഹം മറികടന്നത് ഇതിഹാസ താരങ്ങളെയാണെന്ന് മറ്റൊരു വസ്തുത.
സേന രാജ്യങ്ങളിൽ സെഞ്ച്വറി നേടുന്ന ഒരേ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് പന്ത്. സേന രാജ്യങ്ങളിലെ തന്റെ നാലാമത്തെ സെഞ്ച്വറിയാണ് ഇന്നലെ പന്ത് സ്വന്തമാക്കിയത്.പന്ത് ഇന്നലെ ബാറ്റ് ചെയ്തത് 130+ ബാറ്റിംഗ് പ്രഹരശേഷിയിലാണ്. ഇതേ പ്രഹരശേഷിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം ഇപ്പോൾ പന്താണ്.
ഇന്നലെ 2000 ടെസ്റ്റ് റൺസും പന്ത് സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ 2000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.25 വയസ്സിന് മുന്നേ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പറും ഇപ്പോൾ പന്താണ്.