in ,

LOVELOVE

ഇന്നലത്തെ വാശിയേറിയ പ്ലേ ഓഫ്‌ മത്സരത്തിൽ പിറന്ന ഐ പി എൽ റെക്കോർഡുകൾ ഇവയാണ്..

ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാനത്തോട് അടുക്കുമ്പോഴും വീറിനും വാശിക്കും ഒരു കുറവുമില്ല. ഇന്നലെ നടന്ന ക്വാളിഫർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ മില്ലർ മാജിക്കിൽ മറികടന്നു ഗുജറാത്ത്‌ ഫൈനലിലേക്ക് കുതിച്ചു. ഇന്നലെ പിറന്ന ഐ പി എൽ റെക്കോർഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ തവണ ചെയ്സ് ചെയ്തു വിജയിച്ചു എന്നാ നേട്ടം ഇനി ഗുജറാത്തിന് സ്വന്തം. ഏഴു തവണയാണ് അവർ ഇത്തരത്തിൽ വിജയിച്ചത്.2018 ൽ അഞ്ചു തവണ വിജയിച്ച ചെന്നൈയുടെ നേട്ടമാണ് പഴങ്കഥയായത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഒരു പ്ലേ ഓഫ്‌ മത്സരത്തിലെ അവസാന ഓവറിൽ റൺസ് പിന്തുടരുന്ന ജയിച്ച സാഹചര്യത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇനി മില്ലർക്ക് സ്വന്തം.18 റൺസാണ് അദ്ദേഹം പ്രസിദ് കൃഷ്ണയുടെ ഓവറിൽ പറത്തിയത്. അതും തുടർച്ചയായി മൂന്ന് സിക്സ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യത്തെ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വിദേശ താരം ഇനി മുതൽ ട്രെൻഡ് ബോൾട്ട്.15 വിക്കറ്റാണ് ബോൾട്ട് നേടിയത്. ഒരു സീസണിൽ രാജസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ റൺസ് ഏറ്റവും കൂടുതൽ ബൗണ്ടറി എന്നാ നേട്ടവും ബറ്റ്ലർ സ്വന്തമാക്കി. ഒപ്പം രാജസ്ഥാൻ വേണ്ടി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം സഞ്ജുവും സ്വന്തമാക്കി.

ATKMB യിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന് അടുത്ത പണി കിട്ടി

ഈസ്റ്റ്‌ ബംഗാളിനെ സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്..