in , ,

ക്ലിയർ ഗോൾ; പക്ഷെ റെഫ്രീ ചതിച്ചു, മുംബൈയുടെ കിടിലൻ ഗോൾ അനുവദിച്ചില്ല… വീഡിയോ കാണാം…

created by InCollage

ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി  പഞ്ചാബ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പഞ്ചാബ് എഫ്സിയുടെ ജയം.

ഈയൊരു മത്സരത്തിൽ മുംബൈ ഒരു ഗോൾ തിരിച്ചടിച്ചിരുന്നെങ്കിലും റെഫ്രീ ആ ഗോൾ അനുവദിച്ചില്ല. മത്സരത്തിന്റെ 75ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നും വന്ന പന്ത് ലെഫ്റ്റ് ബാക്ക് താരം നഥാൻ ആഷർ റോഡ്രിഗസ് തുടുത്ത ഷോട്ട് ഗോൾ ലൈനിൽ നിന്ന് നിഖിൽ പ്രഭു ഡിഫെൻഡ് ചെയ്യുകയായിരുന്നു.

എന്നാൽ നഥാൻ എടുത്ത ഷോട്ട് ഗോൾ ലൈനും കടന്നുപോയി ഗോളായി കഴിഞ്ഞിരുന്നു. ഗോൾലൈൻ അകത്ത് നിന്നായിരുന്നു നിഖിൽ പ്രഭു പന്ത് തടഞ്ഞത്. മുംബൈ താരങ്ങൾ ഗോളനായി വാദിച്ചെങ്കിലും റെഫ്രീ അനുവദിച്ചില്ല. പിന്നീട് സൈഡ് റെഫ്രീയുമായി മെയിൻ റെഫ്രീ സംസാരിച്ചിട്ടും ഈ ഗോൾ അനുവദിച്ചില്ല.

തുടർച്ചയായ റെഫ്രീമാരുടെ പിഴവുകൾ ഇന്ത്യൻ സൂപ്പർ ലീഗിന് വലിയൊരു ചീത്ത പേരാണ് നൽക്കുന്നത്. ഇതിനൊക്കെ പരിഹാരമായി കാണേണ്ടത് വാർ കൊണ്ടുവരുകയെന്നതാണ്. എന്നാൽ AIFF കുറെ നാളായി ഫുട്ബോൾ ആരാധകരെ വാർ കൊണ്ടുവരും പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട്.

എന്തിരുന്നാലും ഐഎസ്എലിൽ വാർ സൗകര്യങ്ങൾ അടുത്ത സീസണോടെയെങ്കിലും കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ ത്രയങ്ങൾ;ഇപ്പോൾ എവിടെയാണ്

കഴിവ് തെളിയിച്ചിട്ടും അവസരമില്ല; ബ്ലാസ്റ്റേഴ്‌സ് യുവതാരം വീണ്ടും മിന്നും ഫോമിൽ; കണ്ണടച്ച് മാനേജ്മെന്റ്