in , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

പറയുമ്പോൾ എല്ലാം പറയണമല്ലോ; സ്വന്തം പേര് കാരണം റഫറി റെഡ് കാർഡ് നൽകിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ?

കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്സിയും തമ്മിലെ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളും റഫറിയുടെ തെറ്റായ തിരുമാനവുമൊക്കെയാണല്ലോ ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ ചർച്ച വിഷയം. കേരളാ ബ്ലാസ്റ്റേഴ്‌സ് നിരന്തരം നേരിടുന്ന തെറ്റായ റഫറിങ്ങുമൊക്കെ ഈ സംഭവത്തോടെ കൂടി വീണ്ടും ചർച്ചയാവാൻ തുടങ്ങി. മോശം റഫറിയിങ്ങും കേരളാ ബ്ലാസ്റ്റേഴ്സും ചർച്ചാ വിഷയമാവുമ്പോൾ സ്വന്തം പേരിന്റെ പേരിൽ റെഡ് കാർഡ് കിട്ടിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ഒന്ന് അറിഞ്ഞാലോ?

സംഭവം ഇന്ത്യൻ സൂപ്പർ ലീഗിലല്ല. ഇംഗ്ലണ്ടിലെ നാഷണൽ ലീഗിലാണ്. 2018 മാർച്ചിലാണ് സംഭവം നടക്കുന്നത്. നാഷണൽ ലീഗ് ക്ലബായ ഹേമേൽ ഹെമ്പ്സ്റ്റേഡും ഈസ്റ്റ് തുറോക്കും തമ്മിലെ മത്സരം. അന്ന് ഹേമേൽ ഹെമ്പ്സ്റ്റേഡിന്റെ താരമാണ് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ സാഞ്ചേസ് വ്യാട്ട്. മത്സരത്തിൽ ഒരു ഫൗൾ നടത്തിയതിന് റഫറി ഡീൻ ഹുൽമെ വ്യാട്ടിന് ഒരു കാർഡ് നൽകുന്നു. കാർഡ് നൽകിയതിന് ശേഷം അത് ബുക്ക് ചെയ്യുവാൻ റഫറി വ്യാറ്റിനോട് പേര് ചോദിക്കുന്നു.

സാഞ്ചേസ് വ്യാട്ട് തന്റെ പേര് റഫറിയോട് പറഞ്ഞു. എന്നാൽ സാഞ്ചേസ് വ്യാട്ട് തനറെ പേര് പറഞ്ഞപ്പോൾ റഫറിക്ക് അത് കേട്ടത് വാട്ട് (എന്താണ്) എന്നാണ്. തുടരവേ വ്യാട്ട് തന്റെ പേര് റഫറിയോട് പറഞ്ഞപ്പോൾ റഫറി കരുതിയത് താരം തന്നോട് ദേഷ്യപ്പെടുന്നതാന്നെന്ന്. താരം ദേഷ്യപ്പെടുന്നതാണ് എന്ന് കരുതി റഫറി വ്യാട്ടിന് നേരെ റെഡ് കാർഡ് ഉയർത്തി.

സംഭവം ഹേമേൽ ഹെമ്പ്സ്റ്റേഡിന്റെ ക്യാപ്റ്റൻ മനസിലായി. ക്യാപ്റ്റൻ ജോർദാൻ പാർക്കർ ഉടനെ തന്നെ റഫറിയുടെ അടുത്തേക്ക് വന്ന് താരം ദേഷ്യപ്പെട്ടതല്ലെന്നും അവന്റെ പേര് വ്യാട്ട് ആണെന്നും അതാണ് പറഞ്ഞതെന്നും റഫറിക്ക് മനസിലാക്കി കൊടുത്തു. തന്റെ തെറ്റ് മനസിലാക്കിയ റഫറി ഉടനെ താരത്തിന് നൽകിയ റെഡ് കാർഡ് പിൻവലിക്കുകയും ചെയ്തു.

2015 ൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് സാഞ്ചസ് വ്യാട്ട്. ആഴ്‌സണൽ യൂത്ത് ടീമിലൂടെ വളർന്ന താരത്തിന് വമ്പൻ ക്ലബ്ബുകളിൽ കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നിലവിൽ 32 കാരനായ വ്യാട്ട് ക്ലബുകളൊന്നുമില്ലാതെ ഫ്രീ ഏജന്റാണ്. താരം 2020 ലാണ് അവസാനമായി ഒരു പ്രൊഫഷണൽ ക്ലബിന് വേണ്ടി ബൂട്ടണിയുന്നത്.

ALSO READ: ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ…

ഏഷ്യൻ കപ്പോടെ ഛേത്രി വിരമിക്കും;?

ആശാൻ ബ്ലാസ്റ്റേഴ്‌സ് വിടുമോ?; 2014 ൽ നടന്ന ഈ സംഭവം ഒന്ന് വായിച്ച് നോക്കൂ