കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരമാണ് സെഡറിക് ഹെങ്‌ബെർട്ട്. 2014, 2016 സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഈ ഫ്രഞ്ചുകാരനെ ആരാധകർ മറന്ന് കാണില്ല. 2016 ലെ ഫൈനലിൽ നിർണായകമായ പെനാൽറ്റി മിസ് ചെയ്‌തിട്ടും, ആരാധകർ ഇന്നും വെറുക്കാതെ മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഇതിഹാസമാണ് ഹെങ്‌ബെർട്ട്. ഇപ്പോഴിതാ ഹെങ്‌ബെർട്ടിനെ ഓർമിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം അലക്‌സാണ്ടർ കോഫ്.
ലൂണയുടെ അസിസ്റ്റന്റ്; പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്
ഇരുവരും ഫ്രാൻസിൽ നിന്നുള്ള താരമാണ്. ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും ഹെങ്‌ബെർട് കളിച്ച ക്ലബ്ബുകളിൽ പിന്നീട് കോഫ് ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ ഹെങ്‌ബെർട്ടിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കോഫ്. നിങ്ങളുടെ സെഡ്രിക് ഹെങ്ബാർത്തിനെ ഞാനറിയും. ഞാൻ ഇതിനു മുൻപും ഹെങ്ബാർത്ത് കളിച്ച ക്ലബ്ബിന്റെ ഭാഗമായിട്ടുണ്ട്. എന്റെ ഓർമകളിൽ അദ്ദേഹമൊരു പടയാളിയാണ്. കരുത്തുറ്റ ഉശിരൻ താരമെന്നാണ് കോഫിന്റെ വാക്കുകൾ. ‘വല്ല്യേട്ടനാ’യി വിലസിയ ഫ്രഞ്ച് താരം ഹെങ്ബാർത്തിന്റെ പ്രകടനം ആവർത്തിക്കുമെന്ന ഉറപ്പാണ് കോഫും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകുന്നത്.
ഞാൻ വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരം സൂപ്പർ ലീഗ് കേരളയിലേക്ക്
ഫ്രഞ്ച് ലീഗിലും സ്പാനിഷ് ലീഗിലുമടക്കം മുന്നൂറിലേറെ മത്സരങ്ങൾ കളിച്ച കോഫ് സ്പാനിഷ് ഫുട്ബാൾ ശൈലി പിന്തുടരുന്ന താരമാണ്. പിന്നിൽ നിന്നു നീക്കങ്ങൾ തുടങ്ങി ഗെയിം ശൈലി മനസിലാക്കി പതിയെ ബിൽഡ് ആപ്പും ഗെയിം പ്ലെയിങ്ങും നടത്തുന്നതാണ് സ്പാനിഷ് ശൈലി. താൻ ഈ രീതി പിന്തുടരുന്ന താരമാണെന്നും കോഫ് പറയുന്നു.
ബലോറ്റെല്ലി പിന്നാലെ ഇനിയേസ്റ്റ; അടുത്ത ട്രാൻസ്ഫർ സീക്രട്ടുമായി മാർക്കസ്
സെന്റർ ബായ്ക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായുമെല്ലാം ഞാൻ കളിച്ചിട്ടുണ്ട്. പന്ത് പരമാവധി ‘ടച്ച്’ ചെയ്തു കളിക്കുന്നതിലാണ് എനിക്കു താൽപര്യം. എന്നാൽ കോച്ച് ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും കളിയ്ക്കാൻ തയാറാണെന്ന് 32 കാരനായ കോഫ് പറയുന്നു.
ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി വർഷങ്ങളുടെ പരിചയമുണ്ടെന്നും ആ പരിചയമാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചതെന്നും കോഫ് പറയുന്നു. മനോരമ നൽകിയ അഭിമുഖത്തിലാണ് കോഫിന്റെ വാക്കുകൾ.