in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡിവില്ല്യേർസിന് പകരക്കാരനാവാൻ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങൾ!

ഏബി ഡിവില്ല്യേർസ് ഒഴിച്ചിടുന്ന വിടവ് നികത്തുക എന്നത് എളുമല്ല. IPL ലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് അയാൾ.

Replacement for ABD

1) ജോസ് ബട്ലർ : ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റാർമാരിൽ ഒരാൾ, ഓപ്പണർ മുതൽ ഫിനിഷഢ വരെ ഏത് റോളിലും ഉപയോഗിക്കാം, വിക്കറ്റ് കീപ്പർ ആണെങ്കിലും ഫീൽഡിങിലും മികവ്, ഒപ്പം അനുഭവ സമ്പന്നതയും – ജോസ് ബട്ലർ ഏറ്റവും മികച്ച ഒരു ടിട്വന്റി പാക്കേജ് ആണ്! ഏബി വിട്ടുപോവുന്ന വിടവ് ഒരു പരിധി വരെ നികത്താൻ ബട്ലർക്ക് കഴിയും. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം രാജസ്ഥാൻ ബട്ലറെ ലേലത്തിലേക്ക് വിടുമോ എന്നതാണ്.

2) ജോണി ബെയർസ്റ്റോ: ജോസ് ബട്ലർക്ക് സമാനമായ വിശേഷങ്ങള്‍ ആണ് ജോണി ബെയർസ്റ്റോക്കും. ഓപണർ റോളിൽ ആണ് കൂടുതല്‍ കാണുന്നത് എങ്കിലും മധ്യനിരയും ഈ ഇംഗ്ലീഷുകാരന് വഴങ്ങും. വിക്കറ്റ് കീപ്പർ ആണ് എന്നത് അഡ്വാന്റേജ് ആണ്. സൺ റൈസേസ് ഹൈദരാബാദിന് വേണ്ടി 28 IPL മത്സരങ്ങളിൽ നിന്നും 1038 റൺസ് നേടിയിട്ടുണ്ട്. 41 ആവറേജും, 142 സ്ട്രൈക്ക് റേറ്റും ബെയർസ്റ്റോ എത്രത്തോളം അപകടകാരി ആണെന്നത് വ്യക്തമാക്കുന്നു. ഇവിടെയും ടീം നിലനിർത്തുമോ എന്നതാണ് പ്രധാന ചോദ്യം.

Replacement for ABD

3) ലിയാം ലിവിങ്സ്റ്റോൺ: നിലവിലെ ഏറ്റവും പവർഫുൾ ഹിറ്റേർസിൽ ഒരാളാണ് ലിയാം ലിവിങ്സ്റ്റോൺ. മധ്യനിരയിൽ ലിവിങ്സ്റ്റോണിനെ പോലൊരാളുടെ സേവനം ഏത് ടിട്വന്റി ടീമിനും ഗുണം ചെയ്യും. IPL ൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല എങ്കിലും ഇന്റർനാഷണൽ ക്രിക്കറ്റിൽ ഉൾപടെ തന്റെ മികവ് പലതവണ തെളിയിച്ചു കഴിഞ്ഞു.

4) നിക്കോളാസ് പൂരൻ.; സമീപ കാല ഫോം ഒരു ചോദ്യചിഹ്നം ആണെങ്കിലും ഈ വിൻഡീസ് താരത്തിന്റെ മികവിൽ അധികം ആർക്കും സംശയം ഉണ്ടാവില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ പൂരന് ഇടം കൈയ്യൻ ആണെന്ന അഡ്വാന്റേജും ഉണ്ട്. ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞാൽ മധ്യനിരയിൽ കരുത്തനായ സാന്നിധ്യം ആവാൻ നിലവിൽ പഞ്ചാബിന്റെ ഭാഗമായ പൂരന് കഴിയും.

5)  ഏദൻ മാർക്രം; അടുത്ത കാലത്ത് ടിട്വന്റി ക്രിക്കറ്റിൽ മികവുറ്റ പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയ താരമാണ് സൗത്ത് ആഫ്രിക്കയുടെ ഏദൻ മാർക്രം. കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയില്‍ പഞ്ചാബ് ടീമിനൊപ്പം IPL അരങ്ങേറ്റം നടത്തിയ മാർക്രം മോശമല്ലാത്ത പ്രകടനങ്ങൾ പുറത്തെടുത്തു. മധ്യനിരയിൽ പരിഗണിക്കാവുന്ന താരമാണ് മാർക്രവും.

ഏബി ഡിവില്ല്യേർസ് ഒഴിച്ചിടുന്ന വിടവ് നികത്തുക എന്നത് എളുമല്ല. പക്ഷേ ആ വിടവ് എന്ന യാഥാര്‍ത്ഥ്യത്തെ സാധ്യമാവുന്ന രീതിയില്‍ മറികടക്കേണ്ടത് RCB യുടെ ആവശ്യമാണ്. അത് അവർ ചെയ്യും എന്ന് പ്രതീക്ഷിക്കാം.

നന്ദി ഒലെ

ആൽബിനോയ്ക്ക് പകരം ഗില്ലിന് അവസരം കൊടുക്കാത്തതിന് കരണമിതാണ്…