in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാമുള്ള മറുപടി ഇതാണ്…

ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ എഡിഷൻ ആയ 2014 ന് ശേഷം ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പോയിൻറ് പട്ടികയുടെ തലപ്പത്ത് വന്നിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ കൊതിച്ച സന്തോഷിക്കുന്ന നിമിഷം ആയിരിക്കും ഇത് എന്നാൽ ഇപ്പോഴും അവരുടെ ഉള്ളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അലയടിക്കുന്നു ഉണ്ട്. അവരുടെ ആ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകനും കളി നിരീക്ഷകനുമായ ദേവദാസ് കിഴക്കേ മുഴുവഞ്ചേരിൽ

കുറേ ചോദ്യങ്ങളുണ്ട്.

  • എന്തുകൊണ്ടാണ് ചെഞ്ചോയ്ക്ക് കൂടുതല്‍ കളിസമയം നല്കാത്തത്?

ഇത് ഭൂട്ടാനീസ് ആരാധകര്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. ആദ്യമാദ്യം പതിയെ ചോദിച്ച അവര്‍ ഇപ്പോള്‍ ദേഷ്യം സഹിക്കാഞ്ഞ് ചെഞ്ചോയോട് മറ്റൊരു ടീം തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലുമാണ്. സത്യത്തില്‍ നിരാശരാണ് അവര്‍. എന്തുകൊണ്ടാണ് ഇവാന്‍ ചെഞ്ചോയ്ക്ക് കൂടുതല്‍ അവസരം നല്കാത്തത്?

അതിന് ഉത്തരമുണ്ട്. അതൊരു മറുചോദ്യമാണ്.

  • എപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സ് ട്രാക്കിലായത്?

വാസ്ക്വേസ്-ലൂണ-ഡയസ്-സഹല്‍ സഖ്യം കളി തുടങ്ങിയതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ട്രാക്കിലായത് എന്നതാണ് അതിന്റെ മറുപടി. ചെഞ്ചോയ്ക്ക് സെക്കന്‍ഡ് സ്ട്രൈക്കറായല്ലാതെ കളിക്കാനിറങ്ങണമെങ്കില്‍ നമ്മുടെ മുന്നേറ്റനിരയിലെ ആ നാര്‍വര്‍ സംഘത്തില്‍ ആരെങ്കിലും പരാജയപ്പെടണം. അത് ഇതുവരെ സംഭവിച്ചിട്ടില്ല.

Aavesham CLUB Facebook Group

വാസ്കേസിന്റെയും ലൂണയുടെയും കളിയെക്കുറിച്ച് അധികം ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. നമ്മള്‍ ആവശ്യത്തിലധികം ചര്‍ച്ചചെയ്തു കഴിഞ്ഞതാണത്. മിന്നല്‍ വോളികളുടെ മുരളിയാണ് വാസ്ക്വേസ്. പ്ലേസിങ്ങിന്റെയും കണ്ട്രോളിന്റെയും ആശാനും മധ്യനിരയെയും മുന്നേറ്റത്തെയും ലിങ്ക് ചെയ്യുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് ലൂണയും.

  • പിന്നെന്താണ് ഡയസിന്റെ റോള്‍?

അവിടെയാണ് ഇവാന്റെയും കരോളിസിന്റെയും സെലക്ഷന്റെ ബ്രില്യന്‍സ് നാം അറിയേണ്ടത്. സ്കൌട്ടിങ് നടക്കുന്ന സമയത്ത് ഒരിക്കല്‍ കരോളിസ് പറഞ്ഞിരുന്നു, മുന്നേറ്റത്തില്‍ ഫിസിക്കല്‍ സ്ട്രെങ്ത് ഉപയോഗിക്കുന്ന (ശരീരം കൊണ്ട് കളിക്കുന്ന) ഒരു കളിക്കാരനെയാണ് തങ്ങള്‍ സ്കൌട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന്. ആ പ്ലെയറാണ് ഡയസ്. ശരീരം കൊണ്ട് കളിക്കുന്ന കളിക്കാരന് ഒരു പ്രത്യേകതയുണ്ട്. അയാളെ തടഞ്ഞുനിര്‍ത്തല്‍ എളുപ്പമല്ല. ചിലപ്പോ ഒരാളോ രണ്ടാളോ വേണ്ടിവരും അയാളെ തടയാന്‍. ആ സമയത്ത് ഫൈനല്‍ തേഡില്‍ ഗ്യാപ്പുകളുണ്ടാകും. അത് മുതലെടുക്കാന്‍ കഴിയുന്ന മിന്നല്‍ നീക്കങ്ങള്‍ നടത്തുന്ന വാസ്ക്വേസിനെയും സഹലിനെപ്പോലെയുമുള്ള താരങ്ങള്‍ കൂടിയുണ്ടായാല്‍ എത്ര മികച്ച എതിര്‍ ഡിഫന്‍സും കുഴങ്ങിപ്പോകില്ലേ…? സത്യത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി ഈ ശരീരം ഉപയോഗിച്ച് കളിക്കുന്ന കളിക്കാരന് ഇത്തിരി കൂടുതല്‍ പന്ത് കൈവശമാക്കിവയ്കാനുള്ള സ്കില്‍ കൂടിയുണ്ടെങ്കിലോ….?

ഇന്നലത്തെ ഹൈദരാബാദുമായുള്ള കളിയില്‍ കണ്ടത് അതാണ്. ഹൈദരാബാദിന്റെ ഡിഫന്‍സ് ലൈന്‍ നോക്കൂ… ചിങ്ഗ്ലെന്‍സന, ആശിഷ് റായ്, ആകാശ് മിശ്ര, ജുവാനന്‍. ഒരു പക്ഷേ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഡിഫന്‍സ്. ഇന്ത്യന്‍ താരങ്ങള്‍ മുഴുവന്‍ ടീം ഇന്ത്യക്കുവേണ്ടി കളിക്കുന്നവരാണ്. സനയെപ്പോലെ മികച്ച ഡിഫന്‍ഡര്‍ക്കുപോലും ഡയസിന്റെ മുന്നില്‍ അടിയറവു പറയേണ്ടിവന്നു. ഇതുതന്നെയായിരുന്നു ഇവാന്റെയും കരോളിസിസിന്റെയും മനസ്സില്‍. ഡയസിനെ ടീമിലെത്തിക്കാന്‍ അവര്‍ ഒത്തിരി കഷ്ടപ്പെട്ടതും നമ്മള്‍ കണ്ടതാണ്. അതിന് ഫലമുണ്ടാകുന്നതാണ് കാണുന്നത്. സ്കൌട്ടിങ്ങിനുമുമ്പ് അവരുണ്ടാക്കിയ പ്ലാന്‍ സ്കൌട്ടിങ്ങിലും പിന്നീട് പ്രീസീസണ്‍ മത്സരങ്ങളിലും ഐ.എസ്.എല്ലിലെ ആദ്യ പത്തുമത്സരങ്ങളിലും അവര്‍ നടപ്പാക്കി.

അതിനൊപ്പം പറയേണ്ട മറ്റൊന്നാണ് ലെസ്കോവിച്ചിന്റെ സെലക്ഷന്‍. ഇപ്പോള്‍ ഐ.എസ്.എല്ലില്‍ ഏറ്റവും കുറവ് പിഴവുകള്‍ വരുത്തിയിട്ടുള്ള ഡിഫന്‍ഡറാണ് ലെസ്കോ. ഒപ്പം ഡിഫന്‍സ് ലൈനിന്റെ ഷേപ്പ് നിലനിര്‍ത്തിപ്പോകുന്നതില്‍ ലെസ്കോയ്ക്കുള്ള പങ്കും എടുത്തുപറയണം. ഓരോ കളിക്കാരനോടും പൊസിഷന്‍ കൃത്യമായി നിലനിര്‍ത്താന്‍ ലെസ്കോ ആവശ്യപ്പെടുന്നത് കളിക്കളത്തില്‍ കാണാം. അതുകൊണ്ടാണ് പത്തുമത്സരങ്ങള്‍ക്കു ശേഷവും ഒരേയൊരു പരാജയവുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമത് തലയുയര്‍ത്തിനില്ക്കുന്നത്. മുന്നില്‍നിന്ന് നയിക്കുന്ന കളിക്കളത്തില്‍ 100 ശതമാനവും നല്കുന്ന വല്യേട്ടന്‍ ഖബ്രയും, ഒരു കൊച്ചുകുട്ടിയുടെ ഭാവഹാവങ്ങളോടെ എതിര്‍കളിക്കാരന്റെ കാലുകള്‍ക്കിടയിലൂടെ പന്തുമായി കുതിക്കുന്ന പ്യൂട്ടിയയും ഉയരവും ഫിറ്റ്നസും നന്നായി ഉപയോഗിച്ച് ഡിഫന്‍ഡ് ചെയ്യുന്ന ജിക്സന്‍സിംഗും ക്യാപ്റ്റന്‍ ജെസ്സലും കൂടി ആകുന്നതോടെ ഇവാന്റെ തന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ടീം സെറ്റാണ്. നിശ്ചയമായും ഈ ടീമിനെ വിശ്വസിക്കാം. ഈ മൊമന്റം നിലനിര്‍ത്തിയാല്‍ നമുക്ക് ആദ്യനാല് സ്ഥാനങ്ങളിലൊന്ന് ടൂര്‍ണമെന്റിനവസാനം ഉറപ്പാണ്.

വെല്‍ഡണ്‍ ബ്ലാസ്റ്റേഴ്സ്… വെല്‍ഡണ്‍ ഇവാന്‍, വെല്‍ഡണ്‍ കരോളിസ് സ്കിന്‍കിസ്….

പിസ്ജിയെ പൂട്ടി ലിയോൺ, 2022-ലെ ആദ്യ ലീഗ് മത്സരം പിസ്ജിക്ക് സമനില

ജെസ്സെലിന്റെ പരുക്കിന്റെ കാര്യത്തിൽ പുതിയ അപ്ഡേറ്റ് പകരം കളിക്കുന്നത് ആര്?