in

2012 ആവർത്തനം! ടേബിളിൽ ഒന്നാമത്, പക്ഷെ ചെന്നൈയോടും KKR നോടും തോറ്റ് പുറത്ത്!

Veeru Pant IPL

ബിലാൽ ഹുസ്സൈൻ: 2012 ഡൽഹി ഫാൻസ് മറക്കില്ല. അത്രയും മികച്ച സീസൺ ആയിരുന്നു ഡൽഹിക്ക്, 22 പോയിന്റുമായി ഒന്നാമത് ഫിനിഷ് ചെയ്തു ഡൽഹി. പക്ഷേ രണ്ട് ക്വാളിഫയറിലും പോരാടാൻ പോലും കഴിയാതെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നീട് ഡൽഹി പ്ലേ ഓഫ് കാണുന്നത് ശ്രേയസ് അയ്യർ ക്യാപ്റ്റന്‍ ആയ ശേഷമാണ് – 2019 ൽ!

2012 ൽ ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ടത് KKR നോടാണ്. അതുവരെ മോശം ഫോമിലായിരുന്ന യൂസുഫ് പത്താന്റെ ഇന്നിങ്സ് ആണ് പണി കൊടുത്തത് – 18 റൺസിന്റെ തോൽവി. ഇത്തവണയും ക്വാളിഫയർ ഒന്നിൽ ഫോം ഔട്ട് ആയിരുന്ന ഉത്തപ്പയുടെ ഇന്നിങ്സ് പണി ആയി. ഒടുവിൽ ഫോം ഔട്ട് ആയിരുന്ന ധോനി മത്സരം ഫിനിഷ് ചെയ്തു.

Veeru Pant IPL

ക്വാളിഫയർ – 2 അന്ന് ചെന്നൈക്ക് എതിരെയാണ് കളിച്ചത്. – മുരളി വിജയുടെ സെഞ്ച്വറിയും മധ്യനിരയുടെ വെടിക്കെട്ടും ചേർന്നപ്പോ ഡൽഹിക്ക് സ്വപ്നത്തിൽ പോലും മറികടക്കാൻ കഴിയാത്ത ടോടൽ ആണ് CSK പടുത്തുയർത്തിയത്. 222 ചേസ് ചെയ്യാൻ ഇറങ്ങിയ ഡൽഹി 136 ന് ഓൾഔട്ട്.

ഇന്നിപ്പോ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഒരു തവണ പോലും ഡൽഹിക്ക് സാധ്യത കൽപ്പിക്കപ്പെട്ടില്ല എന്നതാണ്. ഷാർജയിലെ സ്ലോ പിച്ചിലും 135 ഒരിക്കലും കൊൽക്കത്തക്ക് ഒരു പ്രശ്നം ആയില്ല. വളരെ എളുപ്പത്തില്‍ കൊൽക്കത്ത ചേസ് ചെയ്തു കളി തീർത്തു- ആധികാരിക തോൽവി.

2019 മൂന്നാമന്മാരായും, 2020 ൽ രണ്ടാമന്മാരായും സീസൺ അവസാനിപ്പിച്ച ഡൽഹി ഒരു മികച്ച സീസൺ കൂടി കപ്പില്ലാതെ അവസാനിപ്പിക്കുകയാണ്. പുതിയ ക്യാപ്റ്റന് കീഴിൽ ഏറ്റവും മികച്ച കളി കളിച്ചാണ് ഒന്നാമന്മാരായി ഫിനിഷ് ചെയ്തതും – പക്ഷേ ഭാഗ്യം ഇന്നും ഡൽഹിക്ക് കൂട്ടിനില്ല. വരുന്ന സീസണുകളിലും ഡൽഹി മികവ് തുടരും എന്ന് പ്രതീക്ഷിക്കാം!

ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാത്ത ഏഴ് പ്രമുഖ ഇന്ത്യൻ താരങ്ങൾ!

ആ ഒരൊറ്റ ഷോട്ട് മാത്രം മതി, ക്രിക്കറ്റ് ചരിത്രത്തിൽ ആ പേരുകൾ തങ്ക ലിപിയിൽ എഴുതിവയ്ക്കാൻ