ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും അവരുടെ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.ലോകകപ്പിലെ സെർബിയക്കെതിരായുള്ള ആദ്യ മത്സരത്തിന്റെ എമ്പതാം മിനിറ്റിലാണ് നെയ്മറിന് പരിക്ക് ഏൽക്കുന്നത്. താരത്തിന് ആങ്കിൽ ഇഞ്ചുറി എന്നുള്ള സ്ഥിരീകരണമാണ് പുറത്ത് വന്നിരിക്കുന്നത്.
കൂടാതെ നെയ്മർക്ക് ഗ്രൂപ്പ്‌ഘട്ടങ്ങളിലെ രണ്ട് മത്സരങ്ങളിലും കളിക്കാൻ ആവില്ലെന്ന് ഔദ്യോഗികമായി ബ്രസീൽ മാനേജ്മെന്റ് പുറത്ത് വിട്ടിരുന്നു. എന്നാൽ ബ്രസീൽ ആരാധകർക്ക് കൂടുതൽ ആശങ്കകൾ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നെയ്മർ പ്രീക്വാർട്ടർ കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.
നെയ്മറിന് പരിക്ക് ഭേദമായിട്ടില്ലെന്നും അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും ടി എൻ ടി എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം നെയ്മറിന് പരിക്ക് മാറി എന്ന് മറ്റൊരു പ്രമുഖ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തതും നെയ്മർ ആരാധകരിൽ സംശയങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും നെയ്മർ പ്രീക്വർട്ടറിൽ കളത്തിലിറങ്ങുമോ എന്ന് കാത്തിരുന്നു കാണാം.
അതെ സമയം ഗ്രൂപ് ജിയിലെ അവസാന മത്സരത്തിന് നാളെ ബ്രസീൽ ഇറങ്ങും. കാമറൂണാണ് ബ്രസീലിന്റെ എതിരാളികൾ. നേരത്തെ സെർബിയയെയും സ്വിറ്റ്സർലാൻഡിനെയും പരാജയപ്പെടുത്തിയ ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
കാമറൂണിനെയും പരാജയപ്പെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടക്കാൻ തന്നെയാണ് ബ്രസീലിന്റെ ലക്ഷ്യം. ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരവും ബ്രസീലിന്റെ അടുത്ത എതിരാളികൾ.