in

LOLLOL LOVELOVE CryCry AngryAngry OMGOMG

യുവ താരങ്ങൾക്ക് അയാളെ പേടിയായിരുന്നു, കോഹ്ലി ഇതിഹാസ താരത്തിനെ പുറത്താക്കാനുളള കാരണം പുറത്ത് വന്നു…

2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപെട്ടതോടെയാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ കോച്ചായി തിരികെയെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ ഹെഡ് കോച്ചാണ് അനില്‍ കുംബ്ലെ.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച വിഷയമായ സംഭവമാണ് പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്ലിയും തമ്മിലളള ഭിന്നതയും ഒടുവില്‍ കുംബ്ലെയുടെ പിന്‍വാങ്ങലും. 2017ല്‍ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാനായിരുന്ന വിനോദ് റായ്. അടുത്തിടെ പുറത്തിറക്കിയ തന്റെ പുസ്തകത്തിലാണ് ആ സമയം ഇരുവരുമായി പ്രശ്‌ന പരിഹാരത്തിനായി സംസാരിച്ച വിനോദ് റായ് വെളിപ്പെടുത്തല്‍ നടത്തുന്നത്.

‘ക്യാപ്റ്റനുമായും ടീം മാനേജ്‌മെന്റുമായും ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍ കുംബ്ലെ അച്ചടക്കത്തില്‍ വിട്ടുവീഴ്ച്ച കാണിക്കാത്ത ആളാമെന്നും അതുകൊണ്ട് തന്നെ ടീമംഗങ്ങള്‍ അദ്ദേഹത്തില്‍ സന്തുഷ്ടരല്ലെന്നും അറിയാന്‍ സാധിച്ചു. ഈ വിഷയത്തില്‍ ഞാന്‍ വിരാട് കോഹ്ലിയോട് സംസാരിച്ചു. അനില്‍ കുംബ്ലെ പ്രവര്‍ത്തിക്കുന്ന രീതിയില്‍ യുവതാരങ്ങള്‍ ഭയത്തിലാണെന്നാണ് കോഹ്ലി പറഞ്ഞത്’ വിനോദ് റായ് എഴുതുന്നു.

യുകെയില്‍ നിന്നും മടങ്ങിയെത്തിയ അനില്‍ കുംബ്ലെയുമായി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. ഈ സംഭവവികാസങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. തന്നോട് അന്യായമായി പെരുമാറിയെന്നും ഒരു ക്യാപ്റ്റനോ ടീമിനോ ഇത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലയെന്നും കുംബ്ലെ പറഞ്ഞു. ടീമില്‍ അച്ചടക്കവും പ്രൊഫഷണലിസവും കൊണ്ടുവരേണ്ടത് പരിശീലകന്റെ കടമയാണെന്നും സീനിയര്‍ എന്ന നിലയില്‍ തന്റെ കാഴ്ച്ചപാടുകള്‍ മറ്റുള്ളവര്‍ മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം’ വിനോദ് റായ് പറഞ്ഞു.

2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപെട്ടതോടെയാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ കോച്ചായി തിരികെയെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ ഹെഡ് കോച്ചാണ് അനില്‍ കുംബ്ലെ.

യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു..

മുംബൈ ആരാധകരുടെ ആശങ്കയും കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷയും ഇതാണ്..