in , , ,

യൂറോപ്യൻ ഓഫർ തടഞ്ഞ് യുവതാരത്തെ ബ്ലാസ്റ്റേഴ്സിന് വിറ്റു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗിയാണ് ഇക്കാര്യം തന്റെ യൂട്യൂബിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ മിനവർ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ യൂറോപ്യൻ സ്വപ്‍നം രഞ്ജിത്ത് ബജാജ് ഇല്ലാതാക്കി എന്നതാണ് വിമർശനം.

നോറം നൊങ്ദാമ്പ സിങ്. 2018-19 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ബി ടീമിനായും 2020-21 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനായി കളിക്കുകയും ചെയ്ത താരമാണ് നൊങ്ദാമ്പ. നിലവിൽ ജംഷദ്പൂരിന്റെ താരമായ ഈ 24 കാരന് നഷ്‌ടമായ യൂറോപ്യൻ അവസരമാണ് ഇപ്പോൾ ചർച്ചാ വിഷയം.

ALSO READ: ലെസ്‌കോയുടെ പകരക്കാരൻ ഫ്രാൻസിൽ നിന്ന്? അഭ്യൂഹം

നൊങ്ദാമ്പ സിങ്ങിന് യൂറോപ്പിലെ ഒരു ക്ലബ്ബിൽ നിന്നും ട്രയലിനായി ക്ഷണിച്ചിരുന്നു. നോർവീജിയൻ ക്ലബാണ് താരത്തെ ട്രയൽസിന് വേണ്ടി ക്ഷണിച്ചത്. എന്നാൽ അന്ന് താരത്തിന്റെ ക്ലബായ മിനവർ പഞ്ചാബ് എഫ്സി ഇടപെട്ട് ഈ ട്രയൽസ് ഒഴിവാക്കുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം താരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന് വിൽക്കുകയുമായിരുന്നു.

ALSO READ: കാരണങ്ങളുണ്ട്; ജീക്സൺ ക്ലബ് വിടാൻ കാരണം ബ്ലാസ്റ്റേഴ്‌സ് തന്നെ…

പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗിയാണ് ഇക്കാര്യം തന്റെ യൂട്യൂബിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ മിനവർ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ യൂറോപ്യൻ സ്വപ്‍നം രഞ്ജിത്ത് ബജാജ് ഇല്ലാതാക്കി എന്നതാണ് വിമർശനം.

ALSO READ: രണ്ട് താരങ്ങൾക്ക് പ്രൊമോഷൻ നൽകി ബ്ലാസ്റ്റേഴ്‌സ്; മികച്ച നീക്കമെന്ന് ആരാധകർ

ചിലപ്പോൾ നൊങ്ദാമ്പയ്ക്ക് നോർവീജിയൻ ക്ലബ്ബിൽ അവസരം ലഭിച്ചേക്കാം, ലഭിക്കാതിരിക്കാം. പക്ഷെ താരത്തിന്റെ കരിയർ മുൻനിർത്തി താരത്തെ നോർവീജിയൻ ക്ലബ്ബിലേക്ക് ട്രയല്സിന് അയക്കേണ്ടത് രഞ്ജിത്ത് ബജാജിന്റെ കടമായിരുന്നു. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഘോരഘോരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് രഞ്ജിത്ത്.

ALSO READ: ജീക്സന്റെ പകരക്കാരനാര്? ബ്ലാസ്റ്റേഴ്‌സ് ആളെ കണ്ടെത്തി

എന്നാൽ താരത്തിന്റെ നോർവീജിയൻ അവസരം ഇല്ലാതാക്കി താരത്തെ ബ്ലാസ്റ്റേഴ്സിന് വിൽക്കാനായിരുന്നു ക്ലബിന് താല്പര്യം.

ബ്ലാസ്റ്റേഴ്സ് ഇത് എന്ത് ഭാവിച്ച്;പെപ്രയെ ലോണിൽ വിടാൻ ബ്ലാസ്റ്റേഴ്സ് നീക്കം

ലെസ്കോയുടെ പകരക്കാരൻ ഇവാൻ ആശാന്റെ നാട്ടിൽ നിന്നും;ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു