in

LOVELOVE

ആരാധകരായതിന്റെ പേരിൽ അപഹാസ്യരായവരുടെ ഉയർത്തെഴുന്നേൽപ്പ്…

ഈ ടീമിനെയാണ് ഞങ്ങൾ ആഗ്രഹിച്ചത്.. ഗോൾ ദാഹം തീരാത്ത, ആരാടാ എന്ന് ചോദിച്ചാൽ ഞങ്ങളാടാ എന്ന് പറയാൻ ചങ്കുറപ്പുള്ള പതിനൊന്ന് പേർ.. വ്യക്തിഗത മികവിനേക്കാൾ ടീമിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നവർ.. കുമ്പിടിയെ പോലെ അവിടേം കണ്ടു, ഇവിടേം കണ്ടു എന്നപോലെ ബോക്സ് ടു ബോക്സ് കളിക്കാൻ കഴിയുന്ന കളിക്കാർ..

മുഹമ്മദ്‌ ഷെമീർ; 2016 സീസൺ ബദ്ധ വൈരികളായ അമർ ടോമാർ കൊൽക്കത്തക്ക് എതിരായ ഫൈനൽ മത്സരം. മത്സരം ആണെങ്കിൽ മ്മടെ തട്ടകത്തിലും.. ആദ്യ സീസണിൽ ഏറ്റ മുറിവ് ഇത്തവണ തീർക്കണം എന്ന് ആഗ്രഹിച്ചാണ് ശ്വാസം അടക്കി പിടിച്ച് മത്സരം കണ്ടത്.. റാഫിക്കയിലൂടെ നമ്മൾ ആദ്യ പകുതിയിൽ ലീഡ് എടുത്തെങ്കിലും, ഗോളാരവം അവസാനിക്കാനും, ആദ്യ പകുതി അവസാനിക്കാനും ആയപ്പോൾ കൊൽക്കത്ത തിരിച്ചടിച്ചു സമനില പിടിച്ചു..

നിശ്ചിത സമയത്തും, എക്സ്ട്രാ സമയത്തും സ്കോർ തുല്യമായപ്പോൾ മത്സരം പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങി.. മജുന്ദറിന്റെ കാലിൽ തട്ടി ഹെങ്ബർട്ട് എന്ന നമ്മുടെ കപ്പിത്താന്റെ ഷോട്ട് പുറത്തേക്ക് പോയപ്പോൾ ഫൈനൽ ശാപം വീണ്ടും ഒരുലക്ഷത്തോളം കാണികൾക്ക് നടുവിൽ ഇടിമിന്നൽ ആയി വീണു..

പിന്നീട് സീസണുകൾ നാല് കഴിഞ്ഞു.. കോച്ചുകളും, കളിക്കാരും മാറി മാറി വന്നു.. ഒരു ലക്ഷം കാണികളെ വഹിച്ചിരുന്ന കലൂർ സ്റ്റേഡിയം ശോഷിച്ച്, ശോഷിച്ച് പതിനായിരം തികയാത്ത അവസ്ഥയിലായി.. ഫാൻ ബേസിൽ ഉണ്ടായിരുന്ന പലരും ബാംഗ്ലൂരും, കൊൽക്കത്തയും, മുംബൈയും, ഗോവയും എന്തിന് ചെന്നൈയും വരെയായി.. അന്നും, ഇന്നും ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയതിന്റെ പേരിൽ ഞാനും, എന്റെ മൂന്ന് സുഹൃത്തുക്കളും പലപ്പോഴും അപമാനിക്കപ്പെട്ടു.. സ്റ്റാറ്റസ് ഇടുന്നതിൽ വരെ പുച്ഛം വാരി വിതറി..

ഈ സീസണിന്റെ തുടക്കത്തിൽ പോലും വിമർശനങ്ങൾ ഒരുപാട് നേരിട്ടു.. ആദ്യ മത്സരം കഴിഞ്ഞപ്പോൾ ശവക്കുഴി ഒരുക്കി അവർ ഞങ്ങളെ കാത്തിരുന്നു.. ഓവർ ഹൈപ്പ് ഇല്ലാതെ വന്ന കോച്ചും, പിള്ളേരും ഇന്ന് അവർക്ക് താരങ്ങൾ ആണ്.. 2016ന് ശേഷം ഒരു ടീം ആയി, അല്ല ഒരു ഫാമിലി ആയി കളിക്കുന്നത് കാണുന്നത് ഈ തവണയാണ്.. ഏതേലും ഒരു താരത്തെ ആരേലും ചൊറിയാൻ വന്നാൽ അവനെ മാന്താൻ തയ്യാറായി വിദേശത്തു നിന്ന് പിള്ളേര് ഇറങ്ങുമെന്ന് മുംബൈ, നോർത്ത് ഈസ്റ്റ്‌ ഒക്കെ മനസ്സിലാക്കി.. 2016ൽ നഷ്ടപ്പെട്ട ആ ഒത്തിണക്കം ഇന്ന് ഗ്രൗണ്ടിൽ കാണാം..

ഈ ടീമിനെയാണ് ഞങ്ങൾ ആഗ്രഹിച്ചത്.. ഗോൾ ദാഹം തീരാത്ത, ആരാടാ എന്ന് ചോദിച്ചാൽ ഞങ്ങളാടാ എന്ന് പറയാൻ ചങ്കുറപ്പുള്ള പതിനൊന്ന് പേർ.. വ്യക്തിഗത മികവിനേക്കാൾ ടീമിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നവർ.. കുമ്പിടിയെ പോലെ അവിടേം കണ്ടു, ഇവിടേം കണ്ടു എന്നപോലെ ബോക്സ് ടു ബോക്സ് കളിക്കാൻ കഴിയുന്ന കളിക്കാർ..

ഈ ടീം അത്ഭുതങ്ങൾ കാണിക്കും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.. വ്യക്തിഗത മികവ് പറഞ്ഞാൽ ചിലപ്പോൾ അതൊരു കുറവായിരിക്കും.. അവർ ബ്ലാസ്റ്റേഴ്‌സ് ആണ്.. കേരളത്തിനായി പൊട്ടി തെറിക്കാൻ പുറപ്പെട്ട റിയൽ ബ്ലാസ്റ്റേഴ്‌സ്.. അവർ കളിക്കട്ടെ.. പന്ത്രണ്ടാമനായി നമുക്ക് അത് ആസ്വദിക്കാം.. ആദ്യ ഐഎസ്എൽ കിരീടം കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങി വരുന്ന ദിനങ്ങൾ സ്വപ്നം കണ്ടു കൊണ്ട്..

ചരിഞ്ഞ കൊമ്പൻ എങ്ങനെ ഇടഞ്ഞ കൊമ്പനായി എവിടെ മുതലാണ് മാറ്റങ്ങളുണ്ടായത് ? ഉത്തരമിതാണ്…

ബാർസിലോണ യുവ താരം ക്ലബ്‌ വിടുമെന്ന് റിപ്പോർട്ടുകൾ , നോട്ടമിടുന്നത് വമ്പൻ ക്ലബ്ബുകൾ…