in ,

ഇൻസൾട്ട് തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്

Fans roast Rishabh Pant for slow batting against RCB
റിഷഭ് പന്ത്. (SPORTZPICS)

തുടർന്ന് അങ്ങോട്ട് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലേക്ക്.ടെസ്റ്റിൽ കാണിച്ച മാന്ത്രികത അദ്ദേഹത്തിന്റെ ഏകദിനത്തിലും ട്വന്റി 20 യിലും ആവർത്തിക്കാൻ സാധിക്കാതെ വരുന്നു. എങ്കിലും അയാളിലെ കഴിവുകളെ മനസിലാക്കിയ ഇന്ത്യൻ ടീം മറ്റൊരു താരത്തിനും അവസരം കൊടുക്കാതെ അദ്ദേഹത്തെ തന്നെ പരീക്ഷിച്ചു കൊണ്ടെ യിരുന്നു.തുടരെ തുടരെ പരാജയപ്പെട്ട പന്തിനെതിരെ ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമിയും വിമർശനങൾ ഉന്നയിച്ചു തുടങ്ങി. സ്വന്തം ആരാധകർ പോലും അയാളെ കൂകി വിളിക്കാനാരംഭിച്ചു .

കാലം മുൻപോട്ട് സഞ്ചരിച്ചു. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് നിർണായകമായ ഓസ്ട്രേലിയൻ പരമ്പര . നാല് മൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര, ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യ ദയനീയമായ തോൽവിയേറ്റുവാങ്ങി. രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് പ്രതിക്ഷകൾ ഒന്നുമുണ്ടായിരുന്നില്ല. കങ്കരുക്കളെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യ പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി .

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ തോൽവിയിൽ നിന്ന് വിജയത്തോളം പോന്ന സമനില രുചിച്ചപ്പോൾ പേര് കേട്ട ഓസ്ട്രേലിയൻ ബൗളേർമാരെ തല്ലി തകർത്തുകൊണ്ട് പന്ത് നടത്തിയ ബാറ്റിംഗ് വെടികെട്ടു തന്നെയായിരുന്നു നിർണായകമായത്. നാലാം ടെസ്റ്റ്‌, ആരും കേറാൻ മടിക്കുന്ന ഓസ്ട്രേലിയയുടെ രാക്ഷസ കോട്ട.32 വർഷങ്ങൾക്ക് ശേഷം രഹാനെയുടെ ഇന്ത്യ അവിടെ വിജയം കൊയ്തപ്പോൾ കളിയിലെ താരമായി മാറിയത് മറ്റാരുമായിരുന്നില്ല.

Sourav Ganguly backed Pant

തന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ പൂജാരക്ക് വേണ്ട പിന്തുന്ന നൽകി ബാറ്റ് ചെയ്ത അദ്ദേഹം വാലറ്റത്തെ കൂട്ടു പിടിച്ചു ഗാബ്ബ എന്ന രാക്ഷസ കോട്ട കീഴടക്കിയപ്പോൾ അവനെ കൂവി വിളിച്ച ഞാനടക്കമുള്ള ഓരോ മലയാളികളും അവന് വേണ്ടി ആർത്തുവിളിച്ചു. തുടർന്ന് വന്ന ഇംഗ്ലണ്ട് ഇന്ത്യ പര്യടനത്തിലും അദ്ദേഹം തന്റെ ബാറ്റ് കൊണ്ടുതന്നെ വിമർശകർക്കുള്ള മറുപടി കൊടുത്തു കൊണ്ടിരുന്നു.

അൻഡേഴ്സനേ ന്യൂ ബോളിൽ റിവേഴ്‌സ് സ്കൂപ് ചെയ്യതു നേടിയ ആ ബൗണ്ടറി തന്നെ വിളിച്ചു പറയും അയാളുടെ കഴിവുകളെ. ഇന്ന് അയാൾ ഡൽഹി ക്യാപിറ്റൽസിന് തങ്ങളുടെ ആദ്യത്തെ ഐ പി എൽ കിരീടം നേടികൊടുക്കാനുള്ള തിരക്കിൽലാണ്. അയാളുടെ നേതൃത്തിൽ ഡൽഹി ആദ്യമായി ലോകത്തിലെ ഏറ്റവും മികച്ച t20 ടൂർണമെന്റായ ഐ പി എൽ കിരീടം ചുംബിക്കട്ടെ.

അതെ ഇൻസൾട്ട് തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. കൂകി വിളിച്ച അതെ ആരാധകർ തന്നെ അയാളെ ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റൻ എന്ന് വിശേഷപിക്കുന്നണ്ടെങ്കിൽ!!.. അതെ അദ്ദേഹത്തിലൂടെ തന്നെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി ശോഭനമാവട്ടെ, Happy birthday rishabh pant

ഡെഫെൻസ്‌ അറ്റാക്കിങ് മിഡ്ഫീൽഡ് എല്ലാം ഒന്നിനൊന്നു മെച്ചം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം

ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്, അതിന് തെളിവാണ് ഋഷഭ് പന്ത്‌