in , ,

ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്, അതിന് തെളിവാണ് ഋഷഭ് പന്ത്‌

Sourav Ganguly backed Pant

ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റന്നെ വെള്ളം എന്ന ചിത്രത്തിലെ ഈ ഡയലോഗ് തന്റെ കരിയറിലൂടെ അന്വർത്ഥമാക്കിയ ഒരു ക്രിക്കറ്ററുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഷങ്ങൾക്കുശേഷം ഒരു അന്താരാഷ്ട്ര മത്സരം നടക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് ഐ പി എല്ലിൽ രാജസ്ഥാന്റെ നട്ടെല്ലായി മാറിയ സഞ്ജു സാംസണു പകരം അന്ന് ക്യാപ്റ്റൻ കോഹ്ലി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് റിഷബ്‍ പന്തിനെയായിരുന്നു.

സഞ്ജുവിനു പകരം അവസരങ്ങൾ ഒരുപാട് ലഭിച്ചിട്ടും ഒന്നുംമാകാൻ പറ്റാതെ പോയ പന്തിനെ മത്സരത്തിനിടയിൽ മലയാളികൾ കൂകി വിളിക്കുകപോലുമുണ്ടായി . തങ്ങളുടെ ഇഷ്ട താരത്തെ ടീമിലെടുൾപ്പെടുത്തതിന്റെ നീരസം അദ്ദേഹം കളിക്കളത്തിൽ വരുത്തിവച്ച ഓരോ പിഴവുകളിലും മലയാളികൾ അറിയിച്ചു കൊണ്ടേയിരുന്നു .ഇനി നമുക്ക് കഥയിലെ ട്വിസ്റ്റി ലേക്കു വരാം. അദ്ദേഹം പിന്നീട്ട നാൾവഴികളിലേക്ക് നമുക്ക് ഒരു വട്ടം കൂടിയൊന്ന് സഞ്ചരിക്കാം.

Fans roast Rishabh Pant for slow batting against RCB
റിഷഭ് പന്ത്. (SPORTZPICS)

2016 അണ്ടർ -19 ലോകകപ്പ്, ഇഷാൻ കിഷന്റെ നേതൃത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ഫൈനലിൽ വിൻഡിസിനോട് മുട്ട് കുത്തി. ടൂർണമെന്റിൽ ഉടനീളം ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത ആ ഡൽഹികാരൻ വിക്കറ്റ് കീപ്പർ ദേശിയ ശ്രദ്ധ നേടി . നേപ്പാളിനെതിരെ 17 ബോളിൽ 50 റൺസ് നേടി കൊണ്ട് അദ്ദേഹം തന്നിലെ തീപ്പൊരിയെ ലോകത്തിന് കാണിച്ചു കൊടുത്തു.

ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2016 ഐ പി ൽ ലേലത്തിൽ ഡൽഹി അദ്ദേഹത്തെ തങ്ങളോടൊപ്പം ചേർത്തു . പിന്നീടങ്ങോട്ട്‌ ഡൽഹിയുടെ നട്ടെല്ലായി ആ പയ്യൻ മാറി.2018 ഐ പി എൽ സീസണിൽ ഒരു t20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയ റിഷഭിനെ തേടി തന്നെ ആ വർഷത്തെ എമെർജിങ് പ്ലയെർ അവാർഡുമെത്തി.തുടർന്ന് അദ്ദേഹത്തിന്ന് ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണവും ലഭിച്ചു.

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ തനിക്ക് നൽകിയ റോൾ അയാൾ ഭംഗി പൂർവ്വം നിർവഹിച്ചു. ഓർമയിൽ 2018 ലെ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടന്ന ഒരു ടെസ്റ്റ്‌ മത്സരം കടന്നുവരികയാണ്. 450 ന് മുകളിലുള്ള റൺസ് പിന്തുടർന്നു രാഹുലിനൊപ്പം നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി തന്റെ കരിയറിലെ ആദ്യത്തെ സെഞ്ച്വറി നേടി കൊണ്ട് അവൻ ടെസ്റ്റ്‌ ക്രിക്കറ്റി ലേക്കുള്ള തന്റെ വരവറയിച്ചു. പിന്നീട് ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ്‌ സീരീസ് സ്വന്തമാക്കിയപ്പോൾ ആ ഡൽഹിക്കാരൻ പയ്യന്റെ സംഭാവനകൾ നിർണായകമായിരുന്നു, എന്നാൽ പിന്നീട് അങ്ങോട്ട് തിരിച്ചടികളുടെ കാലം ആയിരുന്നു, ആവേശകരമായ ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Fans roast Rishabh Pant for slow batting against RCB

ഇൻസൾട്ട് തന്നെ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്

Lionel Messi Back to Barcelona [MailOnlineSports]

ക്യൂമാന് പകരക്കാരനെ തേടി ബാഴ്സ; സാധ്യത പട്ടികയിൽ സാവി ഉൾപ്പെടെ നാല് സൂപ്പർ പരിശീലകർ