ബാഴ്സലോണയും ലയണൽ മെസ്സിയും തമ്മിൽ പിരിയുന്ന വാർത്ത ഇന്നലെ പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇന്ന് ഫുട്ബോൾ ലോകത്ത് ആഘോഷിക്കപ്പെടുന്നത് ഈ ദിവസമായിരുന്നു. ആവേശം ക്ലബ്ബിനായി എക്സ്‌ട്രീം ഡി സ്പോർട്സ് എഴുതുന്നു.
ഓഗസ്റ്റ് 17 2012, അതെ അന്ന് ഫുട്ബോൾ ലോകം ആ വാർത്ത കേട്ട ആണ് ഞെട്ടി ഉണർന്നത്. ചിരവൈരികളായ ആർസേനൽ നിന്നും സാക്ഷാൽ റോബിൻ വാൻ പേഴ്സിയെ സർ അലക്സ് ഫെർഗുസൺ ചെകുത്താന്റെ കോട്ടയിലേക്ക് റാഞ്ചി ഇരിക്കുന്നു. ഒരിക്കൽ താൻ ചെയ്ത പോയ ഒരു തെറ്റിന്റെ പ്രായശ്ചിത്തം എന്നപോലെ ഫെർഗി വാൻ പേഴ്സി യെ സൈൻ ചെയ്തിരിക്കുന്നു. Yes, The last major signing of alex Ferguson for Manchester united.

ഒരിക്കൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്കൗട്ട് വാൻ പേഴ്സി ടെ കളി കാണാൻ അദ്ദേഹം അന്ന് കളിച്ചു കൊണ്ട് ഇരുന്ന ഫെയേണ്ടോർഡ് എത്തി. അവന്റെ കളി കണ്ട സ്കൗട്ട് ഫെർഗി യോഡ് ഇങ്ങനെ പറഞ്ഞു. കഴിവ് ഒള്ള കളിക്കാരൻ തന്നെ ആണ്.
- ബ്രൂണോ ഫെർണാണ്ടസിന്റെ റെക്കോർഡ് പെഡ്രി മറികടക്കും
- പോഗ്ബക്ക് പകരം ചെകുത്താൻ കൂട്ടത്തിലേക്ക് ജർമ്മനിയിൽ നിന്നും ഒരു മല്ലൻ വരുന്നു
പക്ഷെ ഒരു 17 വയസ്സകാരന്റെ പക്വത അവനിൽ ഇല്ല . ഈ കാരണത്താൽ തന്നെ ഫെർഗി അവനെ സൈൻ ചെയ്യാതെ വിട്ട്. പക്ഷെ അർസെൻ വെങ്ങർ എന്നാ ഇതിഹാസ പരിശീലകൻ ആ പയ്യനെ എമിരേറ്റ്സ് ലേക്ക് കൂട്ടി കൊണ്ട് പോയി. പിന്നീട് നടന്നത് ചരിത്രം ആണ്. ബർഗകമ്പ് ഹെനറിയും ഒഴിച്ച് വിട്ട വിടവിലേക്ക് അവൻ ഇതിഹാസം ആയി ഉയർന്നു വന്നു.
2011 സീസണിൽ epl ഗോൾഡൻ ബൂട്ട് നേടി കൊണ്ട്.2012 ൽ ചെകുത്താൻ കോട്ടയിലേക്ക് അദ്ദേഹം കടന്നു വന്നു. യുണൈറ്റഡ് ൽ താൻ ധരിച്ചു ഇരുന്നത് 20 നമ്പർ ജേഴ്‌സി ആയിരുന്നു. അത് അദ്ദേഹം ചോദിച്ചു വാങ്ങിയതു ആയിരുന്നു. യുണൈറ്റഡ് 20 ലീഗ് കിരീടം നെടുമ്പോൾ അദ്ദേഹതിന്ന് ധരിക്കാൻ വേണ്ടി എന്ന് ആണ് അന്ന് റോബിൻ പറഞ്ഞു വാക്കുകൾ. യുണൈറ്റഡ് ൽ തന്റെ ആദ്യത്തെ സീസണിൽ അഗ്യൂറോ മാജിക്കിൽ സിറ്റി കപ്പ് അടിച്ചു എങ്കിൽ തോട്ടു അടുത്ത സീസൺ തന്റെ ആക്കി മാറ്റി യുണൈറ്റഡ് ന്ന് 20 ആം ലീഗ് കിരീടം നേടി കൊടുത്തു ആണ് അദ്ദേഹം പടിഇറങ്ങിയത്
2014 ലോകകപ്പ് ൽ കസീയസ് ന്റെ മുകളിൽ കൂടി പറത്തി ഇറക്കിയ ആ ഹെഡർ ഗോൾ എല്ലാം എങ്ങനെ ഓരോ ഫുട്ബോൾ പ്രേമിക്കും മറക്കാൻ കഴിയും നൂറ്റാണ്ടുകളുടെ പാരമ്പര്യം ഒള്ള ഹോളണ്ടിന് വേണ്ടി ഒരു വിശ്വ കിരീടം നേടി കൊടുക്കാൻ സാധിക്കാത്തതു അങ്ങേരുടെ മനസിൽ എന്നും ഒരു വിങ്ങൽ ആയി തന്നെ തുടരും