in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഏകദിന പരമ്പര നേടി പ്രതികാരം വീട്ടാൻ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അവർക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് തന്നെ..

24 ഏകദിനങ്ങളാണ് അദ്ദേഹം ഇംഗ്ലണ്ടിൽ കളിച്ചിട്ടുള്ളത്.1335 റൺസ് നേടിയിട്ടിട്ടുണ്ട്.അതും 89.71 ബാറ്റിംഗ് പ്രഹരശേഷിയിലും 66.75 ബാറ്റിംഗ് ശരാശരിയിലും.

ടെസ്റ്റ്‌ മത്സരത്തിലെ തോൽവിക്ക് ട്വന്റി ട്വന്റി പരമ്പര നേടി കൊണ്ട് ഇന്ത്യ മറുപടി നൽകിയെങ്കിലും ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ ചെന്ന് തോൽപിച്ചു ഏകദിന പരമ്പര നേടുന്നത് അത്ര എളുപ്പുമുള്ള കാര്യമല്ല.എങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്. എന്താണ് ഇതിന് കാരണം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടർച്ചയായ 19 വിജയങ്ങൾക്ക് ശേഷമാണ് രോഹിത്ത്‌ എന്നാ ക്യാപ്റ്റൻ കഴിഞ്ഞ ട്വന്റി ട്വന്റിയിൽ പരാജയപ്പെട്ടത്. പക്ഷെ ഇംഗ്ലണ്ട് രോഹിത്തിന്റെ ക്യാപ്റ്റനേക്കാൾ കൂടുതൽ പേടിക്കേണ്ടത് അദ്ദേഹത്തിലെ ബാറ്റസ്മാൻ തന്നെയാണ്. ഇംഗ്ലണ്ട് സ്വന്തം ഹോം ഗ്രൗണ്ട് പോലെയാണ് അദ്ദേഹത്തിന് എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല.

24 ഏകദിനങ്ങളാണ് അദ്ദേഹം ഇംഗ്ലണ്ടിൽ കളിച്ചിട്ടുള്ളത്.1335 റൺസ് നേടിയിട്ടിട്ടുണ്ട്.അതും 89.71 ബാറ്റിംഗ് പ്രഹരശേഷിയിലും 66.75 ബാറ്റിംഗ് ശരാശരിയിലും.

7 ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിദേശ താരം. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരം. കണക്കുകൾ പോലെ ഇന്നും ഇംഗ്ലണ്ടിൽ അതിമനോഹരമായി രോഹിത് ബാറ്റ് വീശിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5:30 ക്ക്‌ ആരംഭിക്കും.

വനിതാ അണ്ടർ 17 ലോകകപ്പിന്റെ ഭാഗമാകാൻ നമുക്ക് ഓരോരുത്തർക്കും അവസരം..

ഡയസിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത്?