in , ,

കണക്കുകളിൽ ക്രിസ് ഗെയ്‌ലിനൊപ്പം എത്തി രോഹിത് ശർമ്മ; ഇനി മുൻപിൽ മുൻ പാകിസ്ഥാൻ താരം മാത്രം…

ബുധനാഴ്ച കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. 248 വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയെ 110 റൺസിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.

ഈ പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തിൽ സിക്സ് നേടിയതോടെ ഏറ്റവും കൂടുതൽ ഏകദിന സിക്‌സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

താരം ഇതോടകം 257 ഇന്നിംഗ്‌സുകളിൽ നിന്നും 331 സിക്സുകളാണ് താരം അടിച്ച് കൂട്ടിയത്. അതോടൊപ്പം വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ സിക്സുകളുടെ എണ്ണത്തിൽ തുല്യമായിരിക്കുകയാണ് താരം. ക്രിസ് ഗെയ്ൽ 294 ഇന്നിംഗ്‌സുകളിൽ നിന്നും 331സിക്സുകളായിരുന്നു നേടിയത്.

ഇനി താരത്തിന്റെ മുൻപിൽ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി മാത്രമേയുള്ളൂ. 369 ഇന്നിംഗ്‌സുകളിൽ നിന്ന് 351സിക്സുറകുളാണ് അഫ്രീദി നേടിയിട്ടുള്ളത്. ഇനി വെറും 21 സിക്സുകൾ കൂടി നേടിയാൽ രോഹിത്തിന് ഏറ്റവും കൂടുതൽ ഏകദിന സിക്‌സറുകൾ നേടിയ താരമാകാം.

433 ഇന്നിംഗ്‌സുകളിൽ നിന്ന് 270 സിക്‌സറുകൾ നേടിയ ശ്രീലങ്കയുടെ നിലവിലെ പരിശീലകൻ സനത് ജയസൂര്യ പട്ടികയിൽ മൂന്നാം സ്ഥാനത്തും, 297 ഇന്നിംഗ്‌സുകളിൽ നിന്ന് 229 സിക്‌സറുകൾ നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ നാലാം സ്ഥാനത്തുമാണുള്ളത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങൾ ഇതൊക്കെ….

ഷാഹിദ് അഫ്രീദി: 351
രോഹിത് ശർമ്മ: 331
ക്രിസ് ഗെയ്ൽ: 331
സനത് ജയസൂര്യ: 270
എംഎസ് ധോണി: 229

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വാക്ക് പാലിച്ചു, ഐഎസ്എൽ പുതുസീസണിൽ ബ്ലാസ്റ്റേഴ്‌സ് തിളങ്ങും??

തുടർച്ചയായ പരിക്കുകൾ വീണ്ടും പണി നൽകുമോ? ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശങ്ക നൽകുന്നതാണിത്..