ലോക ഫുട്‍ബോളിലെ രാജാക്കന്മാരായ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയും ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലും വീണ്ടും നേർക്കുന്നെർ വരുന്നു.
റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം പിഎസ്‌ജിയും സൗദി ക്ലബും തമ്മിൽ നടന്ന ഒരു സൗഹൃദമത്സരം ഒഴിച്ചു നിർത്തിയാൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലൊരു പോരാട്ടം നടന്നിട്ട് കുറച്ചു കാലമായി. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ദേശീയടീമുകൾക്ക് വേണ്ടി ഇരുവരും മുഖാമുഖം വന്നാൽ അത് ആരാധകർക്ക് വലിയ ആവേശം നൽകും.
ദേശീയ ടീമുകൾക്കായി മികച്ച പ്രകടനമാണ് രണ്ടു താരങ്ങളും നടത്തുന്നത്.
ഇക്കാര്യത്തിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ ധാരണയിൽ എത്തിയാൽ മാത്രമേ മത്സരം നടക്കുന്നതിൽ തീരുമാനമാകൂ. മാർച്ചിൽ യൂറോപ്യൻ ടീമുകളുമായി കളികൾ അർജന്റീനക്ക് താൽപര്യമെന്നതിനാൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
അതേസമയം ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നീ ടീമുകളോടാണ് അർജന്റീന കളിക്കുന്നതെങ്കിലും മത്സരം മികച്ചതാകും. രണ്ടു ടീമുകൾക്കും ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിന്റെ പ്രതികാരം അർജന്റീനയോട് നടത്താൻ ബാക്കിയുണ്ട്.