in ,

ക്രൊയേഷ്യക്കെതിരെ കളിക്കില്ല; റൊണാൾഡോ ഉൾപ്പെടെ നാല് താരങ്ങൾ ക്ലബ്ബുകളിലേക്ക് മടങ്ങുന്നു, കാരണം ഇതാണ്…

UEFA നാഷൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ കഴിഞ്ഞ ദിവസം പോർച്ചുഗൽ പോളണ്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഈ ജയത്തോടെ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത ലഭിച്ചിരിക്കുകയാണ്.

പോർച്ചുഗലിന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചതോടെ, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്രൊയേഷ്യക്കെതിരായ ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന മത്സരത്തിൽ വമ്പൻ മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഇറങ്ങുക.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിന്റെ പ്രധാന താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, ബെർണാഡോ സിൽവ എന്നിവർ അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.

ഇവർക്ക് പകരമായി പോർച്ചുഗലിന്റെ ബെഞ്ച് പ്ലെയർഴ്സായിരിക്കും ക്രൊയേഷ്യയെ നേരിടുക. അതോടൊപ്പം യുവ വിംഗ്-ബാക്ക് ജിയോവാനി ക്വെൻഡയും യുവ സസ്ട്രൈക്കർ ഫാബിയോ സിൽവയും പോർച്ചുഗലിനായി അരങ്ങേറ്റം കുറിക്കാൻ സാധ്യത ഏറെയാണ്.

വിജയം തേടി ഇന്ത്യ ഇറങ്ങുന്നു, എതിരാളികൾ മലേഷ്യ; മത്സരം എങ്ങനെ തത്സമയം കാണാം?? അപ്ഡേറ്റ് ഇതാ…

ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി താരം പരിക്കിൽ നിന്ന് മുക്തനായി; ടീമിനൊപ്പം പരിശീലനം തുടങ്ങി…