in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസാറിലേക്ക് ചേക്കേറും എന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് റൊണാൾഡോ….

ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിട്ടതിനു ശേഷം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഫുട്ബോൾ ലോകത്തിന്. അങ്ങനെയിരിക്കെയാണ് റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബുമായി കരാർ ഒപ്പിട്ടു എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചത്.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെയും യുണൈറ്റഡ് ഉടമകളെയും വിമർശിച്ച് സംസാരിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു.

താരം യുണൈറ്റഡ് വിട്ടതിനു ശേഷം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നറിയാനുള്ള ആകാംക്ഷയായിരുന്നു ഫുട്ബോൾ ലോകത്തിന്. അങ്ങനെയിരിക്കെയാണ് റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബുമായി കരാർ ഒപ്പിട്ടു എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിന്റെ 200 മില്യൺന്റെ ഓഫർ താരം അംഗീകരിച്ച് എന്നും രണ്ടര വർഷ കരാറിൽ താരം ഒപ്പിട്ടു എന്നും താരം ജനുവരി ഒന്നു മുതൽ അൽ നാസറിന് വേണ്ടി പന്ത് തട്ടുമെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാൽ ഇന്നലെ ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പോർച്ചുഗൽ ജയിച്ച മത്സരത്തിന് ശേഷം ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങളോട് “ഇല്ല, അത് ശരിയല്ല…സത്യമല്ല” എന്നാണ് റൊണാൾഡോ റിപ്പോർട്ടർമാരോട് പറഞ്ഞത്. പ്രശസ്ത ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

എന്തിരുന്നാലും ഇപ്പോളും അൽ നാസറിന്റെ ഓഫർ റൊണാൾഡോയുടെ മുമ്പിലുണ്ട്. ലോകകപ്പ് അവസാനിച്ചതിനു ശേഷം മാത്രം ആയിരിക്കും താരം ഇനി ഏത് ക്ലബിന് വേണ്ടി പന്ത് തട്ടുമെന്നത്തിന് വ്യക്തത്ത വരുകയുള്ളു.

ദിമിത്രിയും ഡയസും സീസണിലെ ഗോളടിയിൽ മത്സരം

സഞ്ജുവിനെ കളിപ്പിക്കാനും നായകനാക്കാനും ഞങ്ങൾ തയ്യാർ; ഞങ്ങൾക്ക് സഞ്ജുവിനെ വേണം; സഞ്ജുവിന് യൂറോപ്പിൽ നിന്നും അപൂർവ ക്ഷണം