ക്രിസ്ത്യാനോ റൊണാൾഡോ തന്റെ മികവിലേക്ക് തിരിച്ചു വരുകയാണ്. യൂറോപ്യൻ നേഷൻസ് ലീഗിൽ ഗോൾ അടി നിർത്താതെ റോണോ.തുടർച്ചയായി മൂന്നാമത്തെ മത്സരത്തിലും നിലവിൽ അദ്ദേഹം ഗോൾ സ്വന്തമാക്കുകയാണ്.3 ഗോളുകളുമായി അദ്ദേഹം നേഷൻസ് ലീഗ് ഗോൾഡൻ ബൂട്ടിൽ രണ്ടാം സ്ഥാനത്താണ്.
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം.റൊണാൾഡോക്ക് പുറമെ ബെർനാഡോ സിൽവയും ഗോൾ നേടി.ബെഡ്‌നെർക്കിന്റെ ഓൺ ഗോളിലൂടെ പോർച്ചുഗൽ മൂന്നാം ഗോൾ നേടി.സിലെൻസ്കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോൾ നേടി.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സ്പെയിൻ ഡെന്മാർക്കിനെ ഒരു ഗോൾ നേടി.സ്കോട്ട്ലാൻഡിനെതിരെ ക്രോയേഷ്യ രണ്ടിനെതിരെ ഒരു ഗോളിന് വിജയിച്ചു.ജർമ്മനി ബോസ്നിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു