in

LOVELOVE OMGOMG LOLLOL CryCry AngryAngry

നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം? വിമർശനങ്ങൾക്കെതിരെ റൊണാൾഡോ സംസാരിക്കുന്നു…

“നെയ്മർ ഫുട്ബോളിലെ ഒരു അഗ്രഗണ്യനാണ്. നെയ്മറിന്റെ പന്തിലെ ചില പോരായ്മകൾ പരിഹരിക്കാൻ ആളുകൾ നെയ്മറിന്റെ വ്യക്തിജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഫുട്ബോളിനെക്കുറിച്ച് പറയുമ്പോൾ, നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം?

ronaldo speaks for neymar

നെയ്മർ ജൂനിയറിന്റെ പ്രകടനത്തെ പറ്റി നിരവധി വിമർശനങ്ങൾ തന്നെയാണ് വിമർശകരും പല മാധ്യമങ്ങളും ഉയർത്തുന്നത്. കളിക്കളത്തിനകത്തെ പ്രകടനം കൂടാതെ നെയ്മറിന്റെ വ്യക്തിജീവിതം സംബന്ധിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരുന്നുണ്ട്. കൂടാതെ, പ്രധാനമായും മോശം ഫോമിൽ കളിക്കുന്നതിനെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ തന്നെയാണ് നെയ്മറിനെതിരെ ഉയരുന്നത്.

2022 ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കുമെന്നും, അതിനപ്പുറത്തേക്ക് തനിക്ക് ഫുട്ബോൾ ഗെയിമിനെ നേരിടാനുള്ള മനശക്തി ഉണ്ടാവുമോ എന്ന് തനിക്കറിയില്ലെന്ന് നെയ്മർ ജൂനിയർ പറയുന്ന ഒരു വീഡിയോ കഴിഞ്ഞ മാസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നതാണ്. വിമർശനങ്ങൾ ഏറെ തന്നെയാണ് അപ്പോഴും അദ്ദേഹത്തിന് നേരെ ഉണ്ടായത്.

ronaldo speaks for neymar

ഇപ്പോഴിതാ, റയൽ മാഡ്രിഡിന്റെ ബ്രസീൽ ഇതിഹാസവും 2002 ലോകകപ്പ് ജേതാവുമായ റൊണാൾഡോ നസാരിയോ “ ഫ്ലോ പോഡ്‌കാസ്‌റ്റിന് ” നൽകിയ അഭിമുഖത്തിൽ നെയ്മറിനെതിരെ മാധ്യമങ്ങൾ പലപ്പോഴും നടത്തുന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

“നെയ്മർ ഫുട്ബോളിലെ ഒരു അഗ്രഗണ്യനാണ്. നെയ്മറിന്റെ പന്തിലെ ചില പോരായ്മകൾ പരിഹരിക്കാൻ ആളുകൾ നെയ്മറിന്റെ വ്യക്തിജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഫുട്ബോളിനെക്കുറിച്ച് പറയുമ്പോൾ, നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം? “

“ലോകകപ്പ് നേടാത്തതിനെക്കുറിച്ച് ആളുകൾ വളരെയധികം ചിന്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാൽ സിക്കോയെ നോക്കൂ, അദ്ദേഹം ഒരു താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം?” – എന്നാണ് റൊണാൾഡോ നസാരിയോ പറയുന്നത്.

നിലവിൽ പരിക്കിന്റെ പിടിയിലായ PSG സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്ക് മാറി ഉടൻ തന്നെ മൈതാനത്തേക്ക് തിരിച്ചെത്തണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ. 6-8 ആഴ്ചയാണ് നെയ്മർ ജൂനിയർ നിലവിൽ കളത്തിന് പുറത്തിരിക്കേണ്ടി വരുക. PSG യുടെ ലീഗ് വൺ മത്സരത്തിനിടെയാണ് നെയ്മർ ജൂനിയറിന് പരിക്കേൽക്കുന്നത്.

താൻ പുതിയ ടീമിലേക്കെന്ന് ‘സൂചന’ നൽകി യുസ്വേന്ദ്ര ചഹൽ..

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ്‌ സൂപ്പർ താരം…