in , ,

LOVELOVE

37ആം വയസിൽ ആറാം പ്രീമിയർ ലീഗ് Player of the Month അവാർഡുമായി CR7

ചെൽസി അർസ്സെനൽ ടീമുകൾക്കെതിരെ നേടിയ നിർണായക ഗോളുകളും നൊർവിച്‌ സിറ്റിക്കെതിരേയുള്ള ഹാട്രിക്കും ആണ് റൊണാൾഡോയെ ആറാം പ്രീമിയർ ലീഗ് Player of the Month അവാർഡിന് അർഹനാക്കിയത്.

MANCHESTER, ENGLAND - APRIL 28: Cristiano Ronaldo of Manchester United reacts during the Premier League match between Manchester United and Chelsea at Old Trafford on April 28, 2022 in Manchester, England. (Photo by Michael Steele/Getty Images)

വയസ് വെറും Number മാത്രമാണെന്ന് മുൻപ് പല തവണ തെളിയിച്ചിട്ടുണ്ട് റൊണാൾഡോ. ഇതാ തന്നെ എഴുതി തള്ളാൻ ആയില്ല എന്ന് വീണ്ടും റൊണാൾഡോ തെളിയിച്ചിരിക്കുന്നു പ്രീമിയർ ലീഗിലെ മിന്നും പ്രകടനവുമായി Player of the Month ട്രോഫി കരസ്ഥമാക്കി കൊണ്ട്. ഈ സീസണിൽ രണ്ടാം തവണയാണ് റൊണാൾഡോ Player of the month അവാർഡ് നേടുന്നത് എന്നത് ഈ അംഗീകാരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

കരിയറിന്റെ സായാഹ്നത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെ ഏറ്റവും Competative ആയ ലീഗിൽ തിരിച്ചു വന്നത് തന്നെ അദ്ദേഹം എടുത്ത വലിയ റിസ്ക് ആയിരുന്നു. പക്ഷെ തന്റെ തീരുമാനത്തെ നീതീകരിക്കുന്ന പ്രകടനം ആണ് സീസണിലുടനീളം റൊണാൾഡോ പുറത്തെടുത്തത്. ക്ലബ് കരിയറിലെ 50ആം ഹാട്രിക്കും യുണൈറ്റഡിനൊപ്പം സ്വന്തമാക്കാൻ റൊണാൾഡോക്കായി. ചെകുത്താൻമ്മാർക്ക് വേണ്ടി ആത്മാർഥമായ സമർപ്പണം നടത്തിയ രണ്ടു കളിക്കാരിൽ ഒരാൾ കൂടിയാണ് റൊണാൾഡോ എന്ന യാഥാർഥ്യം കൂടിയാകുമ്പോൾ ഈ പ്രായത്തിലും അദ്ദേഹത്തിന്റെ Winning Mentality യുണൈറ്റഡിന്റെ മറ്റു കൊട്ടത്തേങ്ങകൾക്കു ഒരു പാഠമാണ്.

ബ്രെന്റ്ഫോഡിനെതിരെ നടത്തിയ മിന്നും പ്രകടനം റൊണാൾഡോക്ക് ഇനിയും പലതും യുണൈറ്റഡിൽ ചെയ്യാനുണ്ടെന്നു കാട്ടി തരുന്നു. ബ്ബ്രൈറ്റൻ യുണൈറ്റഡിനെ കീറി മുറിച്ചെങ്കിലും അടുത്ത സീസണിലും ടീമിന്റെ നിർണായക സാന്നിധ്യമാകാൻ റൊണാൾഡോക്ക് സാധിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട്. ചെൽസി അർസ്സെനൽ ടീമുകൾക്കെതിരെ നേടിയ നിർണായക ഗോളുകളും നൊർവിച്‌ സിറ്റിക്കെതിരേയുള്ള ഹാട്രിക്കും ആണ് റൊണാൾഡോയെ ആറാം പ്രീമിയർ ലീഗ് Player of the Month അവാർഡിന് അർഹനാക്കിയത്.

Congrats CR7…..
Hats off???

റിസേർവ് ടീമിൽ നിന്ന് താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്കെത്തും, ലക്ഷ്യം കിരീടം തന്നെ, മനസ്സ് തുറന്നു റിസേർവ് ടീം കോച്ച്

ഇതിലും വലിയ നാണക്കേട് എന്ത്, കറന്റ്‌ ഇല്ലാതെ മത്സരമോ??