നോർത്ത് മാസിഡോണിയയെ മാഞ്ചെസ്റ്റെർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാഡ്‌സിന്റെ ഇരട്ട ഗോളിൽ തകർത്തു പോർച്ചുഗൽ മുന്നേറിയപ്പോൾ. റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടിനോട് തോൽവി പിണഞ്ഞു സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന്റെ സ്വീഡൻ പുറത്തു പോയത് ഇത്തിരി നൊമ്പരം ആയി.
ഏഷ്യൻ വൻകരയിൽ പന്തു തട്ടാൻ മെസ്സിയും റൊണാൾഡോയും വരുന്നത് തന്നെ ഖത്തർ വേൾഡ് കപ്പിന്റെ സൗധര്യം വർധിപ്പിച്ചിട്ടുണ്ട്. ബാക്കിയാട്ടെ നമുക്ക് കളിക്കളത്തിൽ കാണാം.
ഗ്രൂപ്പ് ഘട്ടത്തിൽ ആരൊക്കെ ഏതൊക്കെ ടീമുകളോട് ഏറ്റു മുട്ടും എന്നതും കാത്തിരുന്നു കാണാം. ആശംസകൾ പോർച്ചുഗൽ പോളണ്ട് സെങ്ങൾ ഘാന.