in , , ,

LOLLOL AngryAngry OMGOMG LOVELOVE CryCry

അഗ്യൂറോയുടെ ആ ചരിത്ര ഗോളിനെ പറ്റി സംശയം ഉന്നയിച്ചു റൂണി

ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയാത്ത പ്രീമിയർ ലീഗ് സീസണാണ് 2011/12. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കിരീട പോരാട്ടങ്ങളിൽ ഒന്ന്.പ്രീമിയർ ലീഗിൽ മാഞ്ചേസ്റ്റർ സിറ്റിയുടെ ആധിപത്യത്തിന് തുടക്കമിട്ട വർഷം.

ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയാത്ത പ്രീമിയർ ലീഗ് സീസണാണ് 2011/12. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കിരീട പോരാട്ടങ്ങളിൽ ഒന്ന്.പ്രീമിയർ ലീഗിൽ മാഞ്ചേസ്റ്റർ സിറ്റിയുടെ ആധിപത്യത്തിന് തുടക്കമിട്ട വർഷം.

അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഒള്ള ഒരു സീസണായിരുന്നു അത്. ഗോൾ ഡിഫറെൻസിന്റെ അടിസ്ഥാനത്തിലാണ് അന്ന് യുണൈറ്റഡിന് കിരീടം നഷ്ടമായത്. അവസാന ദിനം സിറ്റിയും യുണൈറ്റഡും പോയിന്റ് നിലയിൽ തൂല്യരായിരുന്നു.

യുണൈറ്റഡിന്റെ അവസാന മത്സരം സണ്ടർലാണ്ടിനെ എതിരെയും സിറ്റിയുടെ അവസാന മത്സരം ക്യു പി ആറിനും എതിരെയായിരുന്നു.മത്സരം ഒരേ സമയത്ത് തന്നെ ആരംഭിച്ചു. വെയ്ൻ റൂണിയുടെ ഗോളിൽ യുണൈറ്റഡ് വിജയിച്ചു. മറുവശത്ത് അവസാന സെക്കൻഡിൽ അഗ്യൂറോയുടെ അൽഭുത ഗോളിൽ സിറ്റിയും വിജയിച്ചു.

ഇപ്പോൾ ഈ ഗോളിനെ പറ്റി സംശയം ഉന്നയിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം വെയ്ൻ റൂണി.ദി സണ്ണിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന പുറത്തിറിക്കയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അവസാന നിമിഷം ക്യു പി ആറിന് ലഭിച്ച പന്ത് അവർ നേരെ തട്ടിയത് സിറ്റി താരങ്ങളുടെ കാലിലേക്കാണ്. അത് എനിക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിൽ എന്തോ പന്തികേട് ഉള്ളതായി എനിക്ക് തോന്നുന്നു. ആ പന്ത് എടുത്തു കൊണ്ട് പോയിയാണ് അഗ്യൂറോ  ആ ചരിത്ര ഗോൾ നേടിയത് എന്നുകൂടി ഓർക്കുമ്പോൾ എന്നും കൂടി റൂണി കൂട്ടിച്ചേർത്തു.

Kane Williamson of Sunrisers Hyderabad.

കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങി…

എ എഫ് സി കപ്പ്‌ അരങ്ങേറ്റം ഗംഭീരമാക്കി ഗോകുലം..