in ,

LOVELOVE

സെഞ്ച്വറി അടിക്കാൻ അദ്ദേഹത്തിന് സിംഗിൾ ഇട്ട് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിസമ്മതിച്ചു – റോവമൻ പവൽ..

ഇന്നലെ നടന്ന സൺ രൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസ് മത്സരം പല കാര്യങ്ങൾ കൊണ്ട് പ്രത്യേകതാ നിറഞ്ഞതായിരുന്നു. അതിൽ ഏറ്റവും വലിയ പ്രത്യേകതാ എന്താണെന്ന് വെച്ചാൽ ഡേവിഡ് വാർണർ തന്റെ പഴയ ടീമായ സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെ കളിക്കാൻ ഇറങ്ങി എന്നത് തന്നെയായിരുന്നു. മത്സരത്തിൽ ഡൽഹി വിജയിക്കുകയും ചെയ്തു.

തന്നെ അപമാനിച്ചു പറഞ്ഞു വിട്ട ഹൈദരാബാദിനെതിരെ അതി ഗംഭീര പ്രകടനമാണ് അദ്ദേഹം ഇന്നലെ നടത്തിയത്. മത്സരത്തിൽ 92 റൺസ് അദ്ദേഹം നേടി. വാർണർ തന്നെയായിരുന്നു കളിയിലെ താരം.

റോവമാൻ പവല്ലിന് ഒപ്പം 100 റൺസ് കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാകുകയും ചെയ്തു. എന്നാൽ വാർണറിലെ ടീം മാൻ എന്താണെന്ന് കാട്ടി തരുന്ന ഒരു സംഭവം പുറത്ത് പറഞ്ഞിരിക്കുകയാണ് പവൽ. ഡൽഹി ഇന്നിങ്സിന്റെ അവസാന ഓവറിലായിരുന്നു സംഭവം.

അവസാന ഓവറിന് മുമ്പ് ഞാൻ ഡേവിഡ് വാർണറോട് സെഞ്ച്വറി തികയ്ക്കാൻ ഒരു സിംഗിൾ എടുക്കണമോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘നോക്കൂ, മനുഷ്യാ, ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് ഇങ്ങനെയല്ല. നിങ്ങൾക്ക് ഒരു പന്തിൽ എത്ര അധികം റൺസ് അടിക്കാം അത്രയും നേടൂ എനിക്ക് വേണ്ടി സ്ട്രൈക്ക് മാറേണ്ട”. മാച്ചിന് ശേഷം റോവ്മാൻ പവൽ പറഞ്ഞു.

ഇന്ത്യയിൽ നമുക്ക് മികച്ച താരങ്ങളുണ്ട്, പക്ഷെ നമ്മൾ അവരെ വളർത്തിയെടുക്കുന്നില്ല -മുൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ..

കേരള സന്തോഷ്‌ ട്രോഫി ടീമിലെ മറ്റൊരു സൂപ്പർ താരത്തിന് പിറകെ ഐ എസ് എൽ ക്ലബ്ബുകൾ..