ഇന്ത്യൻ ഫുട്ബോളിൽ വർഷങ്ങളായി സ്ഥിരം സാന്നിധ്യം ആണ് റൗളിങ് ബോർജസ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും പരിചയ സമ്പന്നനായ ഡിഫൻസീവ് മിഡ് ഫീൽഡർ ആണ് ബോർജസ്. വേണ്ടി വന്നാൽ അല്പം കൈവിട്ട കളികൾ കളിക്കാൻ കൂടി തയ്യറാണ് ഈ താരം അത് കൊണ്ട് തന്നെ പലപ്പോഴും റഫറിയുടെ കയ്യിൽ നിന്ന് താരത്തിന് കാർഡ് ലഭിക്കാറുണ്ട്.
ഇന്ന് ഗോളിന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം മനസ് തുറന്നിരുന്നു. ഈ ഇന്റർവ്യൂ ആണ് ഇപ്പോൾ മോഹൻലാൽ ആരാധകർ ആഘോഷമാക്കുന്നത്. യൂറോക്കപ്പിലെ തന്റെ പ്രിയപ്പെട്ട ടീം ജർമനി ആണെന്ന് പറഞ്ഞ അദ്ദേഹം ഡെന്മാർക്ക് കറുത്ത കുതിരകൾ ആയേക്കും എന്നും പറഞ്ഞു.
തനിക്ക് അലിസൻ ബെക്കറിന് എതിരെ ഗോൾ അടിക്കാൻ ആഗ്രഹം ഉണ്ടെന്നും ബോർജസ് പറഞ്ഞു. തനിക്ക് ചെറുപ്പം മുതൽ ഫുട്ബാൾ താരം ആവാൻ ആയിരുന്നു ആയിരുന്നു താൽപ്പര്യം എന്നും ബോർജസ് പറഞ്ഞു. അതിനായി കഠിനാധ്വാനം ചെയ്യുക എന്നത് അല്ലാതെ ഒരു അന്ധവിശ്വാസങ്ങൾ ഒന്നും താൻ പിൻതുടർന്നിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഇഷ്ടപ്പെട്ട മൂന്നു സിനിമകൾ ഏതൊക്കെയാണ് എന്നു ചോദിച്ചപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകൾക്ക് പകരം മോഹാൻ ലാൽ നായകനായ രണ്ട് സിനിമകൾ ആണ് റൗളിങ് പറഞ്ഞത് .