in , , ,

LOVELOVE AngryAngry OMGOMG CryCry LOLLOL

അൽവരോക്ക്‌ പകരക്കാരൻ ഐ എസ് എല്ലിൽ നിന്ന് തന്നെ, സൂചനകൾ ചൂണ്ടുന്നത് റോയ് കൃഷ്ണയിലേക്ക്.

ഒരൊറ്റ സീസൺ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് അൽവരോ. എന്നാൽ ഈ സീസണിൽ ആരാധകരെ സങ്കടപെടുത്തികൊണ്ട് താരം എഫ് സി ഗോവയിലേക്ക് കൂടുമാറിയിരുന്നു. ഈ ഒരു അവസരത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് അൽവരോയെ പോലത്തെ ഒരു താരത്തെ എത്തിക്കാൻ ശ്രമിക്കുകയാണ് ക്ലബ്‌

ഒരൊറ്റ സീസൺ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് അൽവരോ. എന്നാൽ ഈ സീസണിൽ ആരാധകരെ സങ്കടപെടുത്തികൊണ്ട് താരം എഫ് സി ഗോവയിലേക്ക് കൂടുമാറിയിരുന്നു. ഈ ഒരു അവസരത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് അൽവരോയെ പോലത്തെ ഒരു താരത്തെ എത്തിക്കാൻ ശ്രമിക്കുകയാണ് ക്ലബ്‌.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ, അൽവരോക്ക്‌ പകരക്കാരൻ ഇപ്പോൾ എവിടെ നിന്നാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.അൽവരോക്ക്‌ പകരക്കാരൻ ഇന്ത്യയിൽ നിന്ന് തന്നെയാണെന്നാണ് അദ്ദേഹം റിപ്പോർട്ട്‌ ചെയ്തത്. ഒരു ഐ എസ് എൽ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

അയാൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രഥമ പരിഗണനയിലുള്ള താരം.ഇന്ത്യൻ സൂപ്പർ ലീഗിൽ അനുഭവസമ്പത്തുള്ള താരങ്ങൾ തന്നെയേ അൽവരോക്ക്‌ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിലേക്ക് വരുകയെന്നത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.ഇപ്പോൾ ലഭിക്കുന്ന എല്ലാ സൂചനകളും ചൂണ്ടുന്നത് മുൻ എ ടി കെ താരം റോയ് കൃഷ്ണയിലേക്കാണ്.

എ ടി കെ മോഹൻ ബഗാന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പക്ഷെ അടുത്ത സീസണിലേക്ക് താരം എ ടി കെയായി കരാർ പുതുക്കിയിട്ടില്ല. എന്നാൽ താരത്തിന് ഇന്ത്യയിൽ തന്നെ തുടരാനാണ് താല്പര്യം.അത് കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ സാധ്യതകളേറെയാണ്.

ഏഷ്യ കപ്പ്‌ യോഗ്യത മത്സരങ്ങൾ ജയത്തോടെ തുടങ്ങി ഇന്ത്യ..

ഇത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യം..