in , , ,

LOVELOVE

ആർസിബിയ്ക്ക് ഹർദിക്കിനെ വേണം; പക്ഷെ കോഹ്ലി കനിയണം…

കഴിഞ്ഞ സീസണിൽ പാണ്ട്യയെ മുംബൈ തിരിച്ച് കൊണ്ട് വന്ന് നായകസ്ഥാനം നൽകിയതിൽ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാൽ അടുത്ത സീസണിലും പാണ്ട്യ നായകനായാൽ രോഹിത്, സൂര്യ എന്നിവർ ടീം വിടും. നിലവിൽ ഇന്ത്യൻ ടീം നായകന്മാരായ സൂര്യ, രോഹിത് എന്നിവരെ ടീമിൽ നിലനിർത്താൻ പാണ്ട്യയെ മുംബൈ കൈവിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസ് വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ ലക്നൗ സൂപ്പർ ജയൻറ്സ്, റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു, ഡൽഹി കാപിറ്റൽസ് എന്നിവർ ശ്രമിക്കുന്നുവെന്ന വാർത്ത ആഴ്ചകൾക്ക് മുമ്പ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നായക സ്ഥാനത്തേക്ക് പാണ്ട്യയെ കൊണ്ട് വരാനാണ് 3 ടീമുകളും ശ്രമിക്കുന്നത്.

ALSO READ: ആ രണ്ട് താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ജയിച്ചേനെ; ലങ്കൻ പരമ്പര നഷ്ടമായതിന് പിന്നാലെ ആരാധകർ

പാണ്ട്യ മുംബൈ ഇന്ത്യൻസ് വിടാനുള്ള സാദ്ധ്യതകൾ ഏറെയുണ്ട്. കഴിഞ്ഞ സീസണിൽ പാണ്ട്യയെ മുംബൈ തിരിച്ച് കൊണ്ട് വന്ന് നായകസ്ഥാനം നൽകിയതിൽ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാൽ അടുത്ത സീസണിലും പാണ്ട്യ നായകനായാൽ രോഹിത്, സൂര്യ എന്നിവർ ടീം വിടും. നിലവിൽ ഇന്ത്യൻ ടീം നായകന്മാരായ സൂര്യ, രോഹിത് എന്നിവരെ ടീമിൽ നിലനിർത്താൻ പാണ്ട്യയെ മുംബൈ കൈവിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

ALSO READ: ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ; വെടിക്കെട്ട് താരം ടീമിലേക്ക് മടങ്ങിയെത്തിയേക്കും

ഇതോടെയാണ് അടുത്ത സീസണിൽ നായകസ്ഥാനം ഒഴിവുള്ള ലക്നൗ, ആർസിബി. ഡൽഹി എന്നിവർ പാണ്ട്യയെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാലിപ്പോൾ ആർസിബിയാണ് ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് ചില സ്പോർട്സ് വെബ്സൈറ്റുകൾ വ്യക്‌തമാക്കുന്നത്.

ALSO READ: സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ

ഫാഫ് ഡുപ്ലെസിയാണ് കഴിഞ്ഞ സീസണിൽ ആർസിബിയെ നയിച്ചത്. 40 കാരനായ ഫാഫിനെ അടുത്ത സീസണിലേക്ക് നിലനിർത്തേണ്ടതില്ലെന്നാണ് ആർസിബിയുടെ തീരുമാനം. ഇതോടെ അടുത്ത സീസണിലേക്ക് അവർക്കൊരു നായകൻ അത്യാവശ്യമാണ്. ഇതോടെയാണ് പാണ്ട്യയെ അവർ ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ കോഹ്‌ലിയുടെ തിരുമാനം ഇവിടെ പ്രസക്‌തമാണ്.

ALSO READ: പന്തിനെ മാറ്റൂ..പകരം സഞ്ജുവിനെ കൊണ്ട് വരൂ; ഗംഭീറിന് നിർദേശം

ഹർദിക്കിനെ ലേലത്തിൽ സ്വന്തമാക്കാൻ കോഹ്ലി പച്ചക്കൊടി കാണിച്ചാൽ മാത്രമേ മാനേജമെന്റ് താരത്തിനായി ശ്രമം നടത്തുകയുള്ളു. അതിനാൽ കോഹ്‌ലിയുടെ തീരുമാനം നിർണായകമാണ്. കൂടാതെ അടുത്ത സീസണിൽ നായകസ്ഥാനത്തേക്ക് മികച്ച താരങ്ങളെ ലേലത്തിലൂടെ ലഭിച്ചില്ല എങ്കിൽ കൊഹ്‌ലിയെ നായകസ്ഥാനത്തേക്ക് കൊണ്ട് വരാൻ ആർസിബിയ്ക്ക് പദ്ധതിയുണ്ട്.

ALSO READ: സഞ്ജു ഉൾപ്പെടെ 4 പേർ ലിസ്റ്റിൽ; റെഡ് ബോളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഗംഭീർ

കണക്കുകൂട്ടലുകൾ തെറ്റിയില്ല, മിഖായേൽ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ചാമ്പ്യൻമാർ😍🔥

ആരുടേയും ശ്രദ്ധയിൽ പെടാതെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഗാലറിയിലെത്തി ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശസൈനിങ്👀🔥