ഐപിഎൽ ടീമുകളെല്ലാം മെഗാ ലേലത്തിൽ സ്വന്തമാക്കേണ്ട താരങ്ങളുടെ പദ്ധതികൾ തയ്യാറാക്കുകയാണ്. ഇത്തവണ 3 താരങ്ങളെ മാത്രം നിലനിർത്തി 86 കോടിയുമായി വമ്പൻ പദ്ധതിയുമായാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു ലേലത്തിനെത്തുന്നത്. എന്നാൽ ലേലത്തിന് മുന്നോടിയായി ആർസിബി പ്രധാന പരിഗണന നൽകേണ്ട നാല് താരങ്ങൾ ആരൊക്കെയാണെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ആർസിബി താരവും ഇതിഹാസവുമായ എബിഡി വില്ലേഴ്‌സ്. എബിഡി നിർദേശിച്ച 4 താരങ്ങൾ ആരൊക്കെയാണ് നോക്കാം.
കഗിസോ റബാഡ
എന്നും ബൗളിംഗ് നിര തലവേദനയാകുന്ന ടീമാണ് ആർസിബി. അതിനാൽ ഡിവില്ലേഴ്‌സ് നിർദേശിച്ച നാല് താരങ്ങളും ബൗളർമാരാണ്. അതിൽ ആദ്യത്തെ താരം സൗത്ത് ആഫ്രിക്കൻ പേസർ കഗിസോ റബാഡയാണ്. പവർ പ്ലേയിലും ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാൻ കെൽപ്പുള്ള താരമാണ് റബാഡ.
യുസ്‌വേന്ദ്ര ചഹാൽ
രാജസ്ഥാൻ ആർടിഎം ഉപയോഗിക്കാൻ സാധ്യതയുള്ള ടീമാണെങ്കിലും ചഹലിന് ശേഷം നല്ലൊരു സ്പിന്നർ ആർസിബിക്ക് ലഭിച്ചിട്ടില്ല. അതിനാൽ ആർസിബി ലേലത്തിൽ പരിഗണന നൽകേണ്ട താരമായി ചഹലിനെ ഡിവില്ലേഴ്‌സ് നിർദേശിക്കുന്നു.
ഭുവനേശ്വേർ കുമാർ
ഇന്ത്യൻ മണ്ണിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് ഭുവി. ഡെത്ത് സമീപകാലത്തായി ഒരൽപം മോശമാണെങ്കിലും പവർ പ്ലേയിൽ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന താരം ഭുവനേശ്വേർ.
രവിചന്ദ്ര അശ്വിൻ
ബൗളിംഗ് ഓൾ റൗണ്ടറാണ് എന്നത് ഒരു മൂതൽകൂട്ടാണ്. കൂടാതെ മികച്ച സ്പിന്നർ കൂടിയായ അശ്വിനെയും പരിഗണിക്കാൻ എബിഡി നിർദേശത്തെ നൽകുന്നു.