ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ക്യാപ്റ്റൻ രോഹിത്തിന്റെ പിറന്നാൾ ദിനത്തിലെങ്കിലും സീസണിലെ ആദ്യ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുംബൈ. പ്ലേ ഓഫ് പ്രതീക്ഷ ഉറപ്പിക്കാനാണ് സഞ്ജുവിന്റെ രാജസ്ഥാനിറങ്ങുന്നത്.
കഴിഞ്ഞ മാസം ലോകത്തോട് വിട പറഞ്ഞ ഷെയ്ൻ വോണിനോടുള്ള ആദരാ സൂചകമായിയാണ് ഇന്ന് രാജസ്ഥാനിറങ്ങുന്നത്.അദ്ദേഹത്തിന് ആദരവ് എന്നവണം ഇന്നത്തെ മത്സരത്തിൽ “ദി ഫസ്റ്റ് റോയൽ” എന്ന് മുദ്രണം ചെയ്ത ജേഴ്സി അണിഞ്ഞാകും സഞ്ജുവിന്റെ രാജസ്ഥാനിറങ്ങുക.ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടിയ ആദ്യത്തെ ക്യാപ്റ്റൻ കൂടിയാണ് ഷെയ്ൻ വോണ്.
മറുവശത്ത് തങ്ങളുടെ ക്യാപ്റ്റന്റെ ജന്മദിനത്തിലെങ്കിലും സീസണിലെ ആദ്യ വിജയം നേടാനാണ് മുംബൈ ശ്രമിക്കുന്നത്.പക്ഷെ മികച്ച ഫോമിലുള്ള രാജസ്ഥാനെ മറികടക്കുക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തായാലും ആവേശകരമായ പോരാട്ടത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.
മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ (WK), 3 ഡെവാൾഡ് ബ്രെവിസ്, 4 സൂര്യകുമാർ യാദവ്, 5 തിലക് വർമ്മ, 6 കീറോൺ പൊള്ളാർഡ്, 7 ഡാനിയൽ സാംസ്, 8 ജയദേവ് ഉനദ്കട്ട്, 9 ഋത്വിക് ഷോക്കീൻ, 10 ജസ്പ്രീത് ബുംറ, 11 റിലേ മെറിഡിത്ത്
രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 ദേവദത്ത് പടിക്കൽ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ, WK), 4 ഷിമ്രോൺ ഹെറ്റ്‌മെയർ, 5 ഡാരിൽ മിച്ചൽ / നവ്ദീപ് സൈനി, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ട്രെന്റ് ബോൾട്ട് / ജിമ്മി നീഷാം, 9 പ്രസീദ് കൃഷ്ണ, 9 10 യുസ്വേന്ദ്ര ചാഹൽ, 11 കുൽദീപ് സെൻ