മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ പരിശീലകനാക്കാൻ ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നതായി അഭ്യൂഹം. കൊൽക്കത്ത 24/7 എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തവണ ഐഎസ്എല്ലിലേക്കെത്തിയ മൊഹമ്മദൻസ് എസ്സി അവരുടെ റഷ്യൻ പരിശീലകൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവിന് പകരം മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെ പുതിയ പരിശീലനായി എത്തിക്കുമെന്ന ഊഹാപോഹങ്ങൾ പരക്കുന്നതായാണ് കൊൽക്കത്ത 24/7 എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഈ നീക്കം നടക്കാനുള്ള സാദ്ധ്യതകൾ കുറവാണെന്നാണ് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ പങ്ക് വെയ്ക്കുന്നത്. കാരണം ഇന്ത്യയിൽ കേരളാ ബ്ലാസ്റ്റേഴ്സിനെയല്ലാതെ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ലെന്ന് ഇവാൻ ആശാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇവാൻ ആശാന് ഇന്ത്യയിൽ വലിയ ഡിമാൻഡ് ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഈസ്റ്റ് ബംഗാളും ഇവാൻ വുകമനോവോച്ചിനായി ശ്രമം നടത്തിയിരുന്നു.
അതേ സമയം നിലവിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ ഇനിയും റിസൾട്ട് വന്നില്ലയെങ്കിലും, ഇതേ തുടർന്ന് അദ്ദേഹത്തെ ടീം പുറത്താക്കുകയാണെങ്കിൽ ഇവാൻ ആശാൻ വീണ്ടും ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള വിദൂരസാധ്യതകളുണ്ട്.
index: https://kolkata24x7.in/sports-news/ivan-vukomanovics-potential-return-to-isl-fuels-speculation-at-mohammedan-sc/