in , , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കിടിലൻ തൂക്ക്; ജനുവരിയിൽ ബംഗളുരുവിന്റെ സുപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്…

വരാൻ പോവുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ ടീമിലെത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെല്ലാം. ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങാൻ ഇനിയും ഒരു മാസം ബാക്കി നിൽക്കെ, ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ട്രാൻസ്ഫർ അഭ്യൂഹംങ്ങൾ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയുടെ നംഗ്യാൽ ബൂട്ടിയെയുടെ സൈനിങ് പൂർത്തിയാക്കിയെന്നാണ്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

25 കാരനായ നംഗ്യാൽ ബൂട്ടിയ മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകൾ കൈകാര്യം ചെയ്യുന്ന താരമാണ്. 2019 ൽ ബംഗളുരു എഫ്സിയുടെ ഭാഗമായ താരത്തിന് ബംഗളുരു നിരയിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല. 

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബ്ലാസ്റ്റേഴ്‌സ് നംഗ്യാൽ ബൂട്ടിയെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആ നീക്കം ഫലം കണ്ടില്ല. എന്തിരുന്നാലും നിലവിൽ പ്രചരിക്കുന്ന അഭ്യൂഹംങ്ങൾ ശരിയാക്കുമെന്ന് പ്രതിക്ഷയിലാണ് ആരാധകർ.

റയൽ കൈവിട്ടു; റാമോസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് രംഗത്ത്

ദുരിന്തമായി RCB; CSK യ്ക്ക് 7.9 റേറ്റിംഗ്, ഓക്ഷനിൽ IPL ടീമുകൾക് ലഭിച്ച റേറ്റിംഗ് ഇങ്ങനെ…