in , ,

LOVELOVE AngryAngry LOLLOL

അൽവരോ ഐ എസ് എല്ലിൽ തന്നെ, പക്ഷെ ബ്ലാസ്റ്റേഴ്‌സിൽ താരം തുടരുമോ??

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും ആവേശത്തോടെ കാത്തിരിക്കുന്ന വാർത്തകളിൽ ഒന്നാണ് തങ്ങളുടെ കഴിഞ്ഞ സീസണിലെ പ്രിയപ്പെട്ട താരം അൽവരോ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്നത് . ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അൽവരോയെ പറ്റിയുള്ള പ്രാധാനപെട്ട ഒരു വിവരം പുറത്ത് വിട്ടിരിക്കുക്കയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും ആവേശത്തോടെ കാത്തിരിക്കുന്ന വാർത്തകളിൽ ഒന്നാണ് തങ്ങളുടെ കഴിഞ്ഞ സീസണിലെ പ്രിയപ്പെട്ട താരം അൽവരോ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്നത് . ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അൽവരോയെ പറ്റിയുള്ള പ്രധാനപെട്ട ഒരു വിവരം പുറത്ത് വിട്ടിരിക്കുക്കയാണ്.താരം അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരുമെന്നാണ് അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നത്.നിലവിൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്. പക്ഷെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ തന്നെ അദ്ദേഹം തുടരുമെന്ന് മാർക്കസ് ഉറപ്പ് നൽകുന്നില്ല.

നേരത്തെ ഇന്ത്യയിൽ നിന്നും മേജർ ലീഗ് സോക്കറിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിരുന്നു.ചൈനയിൽ നിന്ന ലഭിച്ച ഓഫർ താരം നിരസിച്ചിരിന്നു.കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ്‌ ഗിജോണിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.33.33 മില്യൺ ഇന്ത്യൻ രൂപയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ എ ടി കെ മോഹൻ ബഗാനും ചെന്നൈയിൻ എഫ് സി യും താരത്തിന് വേണ്ടി രംഗത്തുണ്ട്..നിലവിൽ മെയ്‌ 31 വരെ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ടെന്ന് മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു വിദേശ താരങ്ങളെ നിലനിർത്തുമെന്നും മാർക്കസ് നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

നിലവിൽ സൂപ്പർ താരം അഡ്രയൻ ലൂണ 2025 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാർ നീട്ടിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കിയ ആദ്യത്തെ വിദേശ താരം അദ്ദേഹമായിരുന്നു. ലൂണക്ക്‌ പുറമെ ലെസ്കോവിചിനെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയിരുന്നു. മാർക്കസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ ഒരുങ്ങുന്ന മൂന്നാമത്തെ വിദേശ താരം വാസ്ക്‌സ് തന്നെയായിരിക്കും.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വഴി തുറന്നു ഇനി കാര്യങ്ങൾ ഇങ്ങനെ

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ റാഞ്ചാൻ ISL വമ്പന്മാർ രംഗത്ത്