മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഹൃദയത്തിൽ തങ്ക ലീപികളാൽ എഴുതിചേർത്ത നാമമാണ് റയാൻ ഗിഗ്‌സ് എന്നത്. മാഞ്ചസ്റ്റർ വിട്ട ശേഷം വെയിൽസ് ടീമിന്റെ പരിശീലകൻ ആയിരുന്നു ഗിഗ്‌സ്.
എന്നാൽ ഇപ്പോൾ ഗിഗ്സിനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ വെയിൽസ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരിക്കുകയാണ്.
ഗിഗ്‌സ് പുറത്തായ സാഹചര്യത്തിൽ ഗിഗ്സിന് ഒപ്പം സഹ പരിശീലകനായിരുന്ന റൊബേർട് പേജ് ആകും യൂറോ കപ്പിൽ വെയിൽസിനെ നയിക്കുക. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഗിഗ്സിന്റെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകൾക്ക് എതിരെ ഗിഗ്സ് അതിക്രമം നടത്തി എന്നാണ് പരാതി.
ഒരു മുപ്പതുകാരിയെയും ഒരു ഇരുപതുകാരിയെയും അദ്ദേഹം ആക്രമിച്ചു എന്നാണ് പരാതി.
എന്നാൽ താൻ നിരപരാധി ആണെന്നും അത് കോടതിയിൽ തെളിയിക്കും എന്നും ഗിഗ്സ് പറഞ്ഞു. ഏപ്രിൽ 28ന് ഗിഗ്സ് കോടതിയിൽ ഹാജരാകണം. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി ഗിഗ്സിന് ജാമ്യം ലഭിച്ചിട്ടുണ്ട്.