in

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രായം കുറഞ്ഞ കോച്ചിനെ നിയമിച്ച് ടോട്ടനം

Ryan Mason Coach Tottenham Hotspur.
Ryan Mason. (Getty Images)

ഇംഗ്ളീഷ് ക്ലബ്ബ് ടോട്ടനം ഹാംസ്പർ സൂപ്പർ പരിശീലകൻ ഹൊസെയ് മൗറിഞ്ഞോയെ പുറത്താക്കി ഫുട്‌ബോൾ ലോകത്തിനെ ഞെട്ടിച്ചതിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

പ്രായംകുറഞ്ഞ പരിശീലകനെ നിയമിച്ചാണ് ടോട്ടനം ഇക്കുറി ആരാധകരെ ഞെട്ടിച്ചത്.

ഇരുപത്തൊൻപതുകാരൻ റയാൻ മേസനെയാണു ക്ലബ് ഇടക്കാല ചുമതലയേൽപ്പിച്ചത്. ​‍മുൻ ടോട്ടനം താരം കൂടി ആണ് മേസൻ.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ എന്ന റെക്കോർഡും ഇതോടെ ഇരുപത്തൊൻപതുകാരൻ റയാൻ മേസനു ലഭിക്കും.

മിഡ്ഫീൽഡറായിരുന്ന മേസൻ തലയ്ക്കേറ്റ പരുക്കിനെത്തുടർന്നു 2018ലാണു കളി നിർത്തിയത്.

Roger Federer.

റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തുന്നു

KKR’s Pat Cummins.

‌ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം ഒറ്റക്ക് കീഴടക്കി പോരാളി കുമ്മിൻസ്