in ,

LOVELOVE

ആശ്വാസ ജയം തേടി ഇന്ത്യ, ഗെയ്ക്വാദിന് അരങ്ങേറ്റം ലഭിച്ചേക്കില്ല.

ഇന്ത്യയുടെ ദക്ഷിണ ആഫ്രിക്ക പര്യടനത്തിലെ അവസാന മത്സരം ഇന്ന്. ടെസ്റ്റ് പരമ്പരക്ക് പുറമെ ഏകദിന പരമ്പരയും ദക്ഷിണ ആഫ്രിക്ക ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് നടക്കുന്ന അവസാന ഏകദിന മത്സരം ജയിച്ചു നാട്ടിലേക് വണ്ടി കേറാൻ ആകും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. പരമ്പര തൂത്തുവാരാൻ ദക്ഷിണ ആഫ്രിക്കയും ആശ്വാസ ജയം തേടി ഇന്ത്യയും. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്ക് കേപ്പ് ടൗണിൽ.

ദക്ഷിണ ആഫ്രിക്ക ലുങ്കി എൻഗിടിക്ക് വിശ്രമം നൽകിയേക്കും. പകരം മാർക്കോ ജാൻസണോ പ്രീടോറിയസോ ദക്ഷിണ ആഫ്രിക്ക നിരയിൽ എത്തിയേക്കും. രുതുരാജിൻ ഇന്നും അവസരം ലഭിച്ചേക്കില്ല. ബുമ്രക്ക് വിശ്രമം നൽകി സിറാജും ഭൂവിക്ക് പകരം ദീപക് ചാഹാറും പ്ലെയിങ് ഇലവനിലേക്ക് എത്തിയേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

2020 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായിയാണ് കേപ്പ് ടൗൺ ഒരു ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. അത് കൊണ്ട് തന്നെ പിച്ച് എങ്ങനെ പെരുമാറുമെന്ന് കണ്ടറിയണം.ദക്ഷിണ ആഫ്രിക്ക കേപ്പ് ടൗണിൽ കളിച്ച 37 ഏകദിന മത്സരങ്ങളിൽ 31 ലും വിജയിച്ചിരുന്നു.

പരമ്പരയിലെ ആദ്യ ഏകദിനം 31 റൺസിനും രണ്ടാം ഏകദിന 7 വിക്കറ്റിനും ദക്ഷിണ ആഫ്രിക്ക വിജയിച്ചിരുന്നു.

ലേലത്തിൽ പങ്കെടുക്കാൻ 1214 താരങ്ങൾ.. 50L അടിസ്ഥാന തുകയായി  ശ്രീശാന്തും!

UCL പ്രതീക്ഷ സജീവമാക്കി യുണൈറ്റഡ് ആദ്യ നാലിൽ, ഓൾഡ് ട്രാഫോഡിൽ വിജയിച്ചത് അവസാനനിമിഷ ഗോളിൽ