in

സൃഷ്ടി, സ്ഥിതി, സംഹാരം, ഇന്ത്യൻ ക്രിക്കറ്റിലെ ത്രിമൂർത്തികൾ…

indian-team-2003

ജീവൻ നാഥ്; ഇന്ത്യൻ ക്രിക്കറ്റിൻ്റെ തിടമ്പ് ഒറ്റയ്ക്ക് കൊണ്ട് നടന്നിരുന്ന കൊമ്പനായ സച്ചിന് ഇടവും വലവും നിന്ന് പൂരം കൊഴുപ്പിച്ച രണ്ടു കൊമ്പന്മാർ ആയിരുന്നു ദാദയും ദ്രാവിഡും..

ഒരിക്കലും തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ ഒരുമിച്ച് കളിച്ച പതിറ്റാണ്ട്.. ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ്ണ കാലഘട്ടം.. പിന്നീട് വീരുവും യുവിയും സഹീറും ഭാജിയും ലക്ഷ്മണും വന്നപ്പോൾ നെഞ്ചുറപ്പോടെ ഇന്ത്യ ലോകത്തെ വെല്ലുവിളിച്ചു.

indian-team-2003

തൊണ്ണൂറുകളുടെ അവസാന പകുതി ഓർമ്മയുണ്ടോ ?കോഴ വിവാദം പിടിച്ചുലച്ച ഇന്ത്യൻ ക്രിക്കറ്റിനെ കൈ പിടിച്ച് നടത്തിയ ദാദയും കൂട്ടരും .. മത്സരിച്ച് സെഞ്ചുറികൾ അടിച്ചിരുന്ന ത്രിമൂർത്തികൾ… കളി കാണാൻ വേണ്ടി സ്കൂൾ,കോളജ് ക്ലാസ്സുകൾ cut ചെയ്തിരുന്ന യുവത്വം, ക്രിക്കറ്റിനെ പറ്റി വലിയ അറിവ് ഇല്ലെങ്കിലും കളി നടക്കുമ്പോൾ അയ്യോ ഗാംഗുലി out ആയോ, സച്ചിൻ 50 കഴിഞ്ഞോ എന്നൊക്കെ ചോദിച്ച് അടുക്കളയിൽ നിന്ന് ഇടക്കിടെ വന്നു ചോദിച്ചിരുന്ന അമ്മമാർ, ഇവർ 3 പേരും അന്ന് വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു…

ഇതൊക്കെ ഒരു ബഡായി അല്ലേ ഭായ് എന്ന് ചോദിക്കുന്ന ന്യൂ ജനറേഷൻ കുട്ടികളോട്..”ഈ കഥയ്ക്ക് അങ്ങിനെ ഒരു കുഴപ്പം ഉണ്ട്?”

പരസ്പരം ഫാൻ ഫൈറ്റ് നടത്തുന്ന, ഇമ്മടെ ചെക്കനെ പ്രമോട്ട് ചെയ്യാൻ വേണ്ടി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന മറ്റു പിള്ളേരെ ഗ്രൗണ്ടിൽ വെച്ച് കൂവുന്ന, IPL ആണ് ക്രിക്കറ്റ് എന്ന് വിശ്വസിക്കുന്ന ഒരു തലമുറയ്ക്ക് ഇതൊക്കെ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകും…

പക്ഷേ കേബിൾ tv ഉള്ള കൂട്ടുകാരുടെ വീട്ടിലേക്ക് കളി കാണാൻ ഓടിയിരുന്ന, പത്രം വരുമ്പോൾ സ്പോർട്സ് പേജ് ആദ്യം വായിച്ചിരുന്ന, ഇഷ്ടപ്പെട്ട കളിക്കാരുടെ പേരിൽ അമ്പലത്തിലും പള്ളികളിലും വഴിപാട് കഴിച്ചിരുന്ന, ബാറ്റിൽ MRF, BRITANNIA, എന്ന് എഴുതി അതും പിടിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നിരുന്ന ,ഇരുട്ടും വരെ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചിരുന്ന ഒരു തലമുറയ്ക്ക് അത് മനസ്സിലാകും …
ഇന്ന് ക്രിക്കറ്റ് ഫോണിൽ ഉണ്ട്..മനസ്സിൽ ഇല്ലല്ലോ (എല്ലാവർക്കും ബാധകം അല്ല)

ലൂക്ക സോക്കർ ക്ലബ്ബിന്റെ 2021 സീസണിലെ ഹോം ഗ്രൗണ്ട് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമായേക്കും…

ബ്ലാസ്റ്റേഴ്സിനെ ഭയക്കണം എന്ന് എതിർ ടീം പരിശീലകൻ…