ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം കഷ്ടപ്പെടുന്നത് ഗോൾകീപ്പിങ് പൊസിഷനിലായിരിക്കും. ഇതുവരെയുള്ള മത്സരങ്ങൾ നിന്ന് ഗോൾകീപ്പർമാരുടെ പിഴവുകൾ മൂലം രണ്ട് മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങേണ്ടി വന്നത്.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ മലയാളി താരം സച്ചിന് സുരേഷ് പരിക്കിന്റെ പിടിയിലായിരുന്നു. ഇപ്പോളിത താരം തിരിച്ചുവരവിന്റെ ഒരുക്കങ്ങളിലാണ്.
താരം തന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. അതോടൊപ്പം താരം തന്റെ പരിശീലനം നടത്തുന്ന ചിത്രങ്ങളും ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്.
സച്ചിൻ ബ്ലാസ്റ്റേഴ്‌സിന്റെ ചെന്നൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ. എന്തിരുന്നാലും ആരാധകരെല്ലാം സച്ചിന് സുരേഷിന്റെ വമ്പൻ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്.