in ,

IPL പർപിൾ ക്യാപ് ജേതാവ്, ലോകകപ്പ് ടീം അംഗം – ഇന്ന് ഗുജറാത്തിന്റെ നെറ്റ് ബൗളർ

ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും പുതിയ നെറ്റ് ബൗളർ ആണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത് – മോഹിത് ശർമ! അതെ, 2014 IPL ലെ പർപിൾ ക്യാപ് ജേതാവായ അതേ മോഹിത് തന്നെ. വർഷങ്ങൾക്കിപ്പുറം വെറുമൊരു നെറ്റ് ബൗളർ ആയി മാറിയിരിക്കുന്നു! ശർമക്കൊപ്പം മറ്റൊരു മുൻ ഇന്ത്യൻ പേസർ ബരീന്ദർ സ്രാനെയും ഗുജറാത്ത് നെറ്റ് ബൗളർ ആയി ടീമിലെത്തിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ താരം മോഹിത് ശർമയെ നെറ്റ് ബൗളർ ആയി എത്തിച്ച് ഗുജറാത്ത് ടൈറ്റൻസ്. 2014 IPL സീസണിലെ പർപിൾ ക്യാപ് ജേതാവ് കൂടിയായ ശർമയുടെ പുതിയ വേഷം ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടലായി! 2013 മുതൽ 2020 വരെ IPL ൽ സജീവമായിരുന്ന മോഹിതിന് പിന്നീട് ആവശ്യക്കാർ ഇല്ലാതെ ആയി. ഇക്കഴിഞ്ഞ ലേലത്തിലും ഈ 33 കാരൻ അൺസോൾഡ് ആയിരുന്നു.

2014 ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമ്പോൾ ആണ് മോഹിത് ശർമ പർപിൾ ക്യാപ് നേടുന്നത്. ആ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ നേടിയിരുന്നു.

ഹരിയാനക്കാരൻ ആയ മോഹിത് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള പ്രകടനങ്ങളിലൂടെ ആണ് ശ്രദ്ധ നേടിയത്. പിന്നീട് അത് ഇന്ത്യൻ ടീം വരെ എത്തിച്ചു. 2014 ൽ t20 ലോകകപ്പിൽ റണ്ണറപ്പ് ആയ ടീമിന്റെയും തൊട്ടടുത്ത വർഷം ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ടീമിന്റെയും ഭാഗമായിരുന്നു. 26 ഏകദിന മത്സരങ്ങളിലും 8 ടിട്വന്റി മത്സരങ്ങളിലും ആണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

സൂപ്പർ കിങ്സ് IPL ൽ നിന്നും സസ്പെന്‍ഷന്‍ നേരിട്ടതോടെയാണ് ശർമയുടെ കരിയറിലും തകർച്ച തുടങ്ങിയത്. തൊട്ടടുത്ത വർഷം കിങ്സ് ഇലവൻ പഞ്ചാബിൽ എത്തി എങ്കിലും പ്രകടനങ്ങളിൽ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് 2019 ൽ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് തിരികെ എത്തി, പക്ഷെ തന്റെ നല്ല കാലം കഴിഞ്ഞു എന്ന പോലെ ആയിരുന്നു പ്രകടനങ്ങൾ.

പിന്നീട് ഡൽഹി ക്യാപ്പിറ്റൽസിൽ എത്തി എങ്കിലും ഇംപാക്ട് കൊണ്ടുവരാൻ സാധിച്ചില്ല. ആകെ ലഭിച്ച ഒരു അവസരത്തിൽ 1/45 ആയിരുന്നു പ്രകടനം. അത് IPL കരിയറിന്റെ അവസാനമായി. പിന്നീട് രണ്ട് ലേലത്തിൽ പങ്കെടുത്തു, പക്ഷെ ആവശ്യക്കാർ ഉണ്ടായില്ല. ഒടുവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നെറ്റ് ബൗളർ സ്ഥാനത്തേക്ക് എത്തിപ്പെട്ടു!

ഗുജറാത്ത് നെറ്റ് ബൗളർ ആയി എത്തിച്ച മറ്റൊരു ഹരിയാനക്കാരൻ, മുൻ ഇന്ത്യൻ പേസർ ആണ് ബരീന്ദർ സ്രാൻ. ഈ 29 കാരനായ ഇടംകയ്യൻ പേസറും ലേലത്തിൽ അൺസോൾഡ് ആയിരുന്നു. ഇന്ത്യക്കായി ആറ് ഏകദിനങ്ങളും രണ്ട് ടിട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. 24 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ ആണ് IPL സമ്പാദ്യം.

മാർക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസർ – ഗംഭീറിന്റെ അപ്രതീക്ഷിത നീക്കം!! .

കാറ്റലോനിയ എന്നാ തന്റെ കാമുകനെ ഒരിക്കലും പെഡ്രി വിട്ട് പോകില്ല..