in

207 പന്തിൽ 26 റൺസ്! ഒടുവിൽ ഹിറ്റ് വിക്കറ്റ്, ജോസേട്ടന്റെ അതിജീവനം പാഴായി!

ജോസ് ബട്ലറുടെ ഇന്നിങ്സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ആയില്ല, മൂന്നാം സെഷനിൽ ഓൾഔട്ട് ആയ ഇംഗ്ലണ്ട് 275 റൺസിന്റെ വമ്പൻ തോൽവി വഴങ്ങി. നാലാം ദിവസം അവസാന പന്തിൽ ക്യാപ്റ്റന്‍ റൂട്ടിന്റെ വിക്കറ്റ് കൂടി നഷ്ടമാക്കിയ ഇംഗ്ലണ്ട് അഞ്ചാം ദിവസം ആദ്യ സെഷൻ പോലും കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല, അവിടെ ജോസ് ബട്ലറുടെ മികച്ച ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകിയത്. 207 പന്തുകൾ നേരിട്ട ജോസ് മത്സരം മൂന്നാം സെഷനിലേക്ക് എത്തിച്ചു എങ്കിലും ഒടുവിൽ നാടകീമായി ഹിറ്റ് വിക്കറ്റ് ആയി.

ആദ്യ സെഷനിൽ മാർക്കസ് ഹാരിസിനെ പുറത്താക്കിയ ആ ക്യാച്ച് മാറ്റി നിർത്തിയാൽ, ബട്ലർ മറന്ന് കളയാൻ ആഗ്രഹിക്കുന്ന മത്സരം ആണ് ഇത്. ഇന്റർനാഷണൽ ക്രിക്കറ്റിന്റെ സ്റ്റാന്റേർഡിന് സിമ്പിൾ ആയ ക്യാച്ചുകൾ താഴെയിട്ടു, ആദ്യ ഇന്നിങ്സിൽ 15 പന്തുകൾ നേരിട്ട് ഡക്ക്, രണ്ട് ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ എത്തി പെയർ കൺമുന്നിൽ കണ്ട നിമിഷം – എഡ്ജ് അലക്സ് കേരിക്കും ഫസ്റ്റ് സ്ലിപ് ഡേവിഡ് വാർണറിനും ഇടയിലൂടെ പോയി – മോശം സമയത്തിലും ഭാഗ്യം തുണച്ചു ബട്ലറെ..

ലഭിച്ച ഭാഗ്യം ബട്ലർ വെറുതെ ആക്കിയില്ല, തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് അഡലൈഡിൽ ബട്ലർ കാത്തുവച്ചത്. ഇന്ന് ആദ്യ സെഷനിൽ ഓലീ പോപ്പിന്റെ വിക്കറ്റിന് പിന്നാലെ എത്തിയ ബട്ലർ ആദ്യമേ തന്നെ പ്രതിരോധം തന്നെയാണ് ഉദേശമെന്ന് വ്യക്തമാക്കി. 12 ഓവറുകൾക്കുള്ളിൽ സ്റ്റോക്സിനെ നഷ്ടമായി. പിന്നാലെ എത്തിയ വോക്സ് താരതമ്യേന വേഗത്തിൽ റൺസ് കണ്ടെത്തി കൂട്ടുകെട്ട് മുന്നോട്ടുപോയി. 30 ഓവറുകൾ കൂടി കടന്നപ്പോൾ 44 റൺസുമായി വോക്സ് പുറത്ത്.

അടുത്ത പതിനഞ്ച് ഓവറുകൾ ഓലീ റോബിൻസനൊപ്പം അതിജീവനം. റോബിൻസൺ പുറത്തായപ്പോൾ ബ്രോഡ് എത്തി, ബട്ലറുടെ ജോലി വീണ്ടും കടുപ്പമായി. പക്ഷേ പ്രതിരോധം എന്ന ലക്ഷ്യം മറക്കാതെ ചായക്ക് പിരിയുമ്പോൾ 196 പന്തുകൾ നേരിട്ടിരുന്നു ബട്ലർ! 55 ടെസ്റ്റ് മത്സരങ്ങൾ കടന്ന ടെസ്റ്റ് ഇന്നിങ്സിലെ ഏറ്റവും നീളമേറിയ രണ്ടാം ഇന്നിങ്സ് ആണ്! ഒന്നും മൂന്നും സ്ഥാനങ്ങളിൽ തന്റെ രണ്ട് സെഞ്ച്വറികളും രണ്ടാം സ്ഥാനത്ത് 12 പ്രഹര ശേഷിയോടെ കളിച്ച ഈ ഇന്നിങ്സ്.

ഒരു നാച്ചുറല്‍ ഹിറ്റർ ആയ ബട്ലറുടെ ‘ക്ഷമയുടെ നെല്ലിപലക’ കാണിച്ച ഇന്നിങ്സ്, പക്ഷെ ഇത്രയും കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഇന്നിങ്സിന് നാടകീയമായ പര്യവസാനം ആണ് ലഭിച്ചത്, ഇന്നിങ്സിൽ ഉടനീളം ബാക്ഫുട്ട് ഉപയോഗിച്ച് പിടിച്ചു നിന്ന ബട്ലറെ ആ അടവ് തന്നെ ചതിച്ചു, ഓഫിൽ വന്ന പന്തിനെ ബാക്ഫുട്ടിൽ തടുത്തിട്ട ബട്ലറിന്റെ കാല് ഓഫ്സ്റ്റംപിൽ തട്ടി ഹിറ്റ് വിക്കറ്റ് ആയി, വളരെ മികച്ചൊരു ടെസ്റ്റ് ഇന്നിങ്സിന് ‘ദാരുണമായ അന്ത്യം’.

ഓസ്ട്രേലിയയുടെ വിജയത്തിനും ബട്ലറുടെ വിക്കറ്റ് തന്നെയാണ് തടസം നിന്നത്. ടീ ബ്രേക്കിന് ശേഷം 25 ഓവറുകൾ ആണ് മിനിമം ബാക്കിയുണ്ടായിരുന്നത്. രണ്ട് വിക്കറ്റുകൾ മാത്രം ബാക്കിയുണ്ടായിരുന്ന ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്ലറിൽ മാത്രം ആയിരുന്നു. ബട്ലറുടെ വിക്കറ്റിന് ശേഷം മൂന്ന് ഓവറുകൾ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാൻ സാധിച്ചത്. പതിനൊന്നാമൻ ആണ്ടേർസനെ പുറത്താക്കി റിച്ചാര്‍ഡ്സൻ തന്നെ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടിയ ലാബുഷൈൻ ആണ് മത്സരത്തിലെ താരം.

ഫിഫ ചതിച്ചു, ഫുട്ബോൾ പ്രേമികളുടെ സ്വപ്നങ്ങൾ കരിഞ്ഞു വീഴുന്നു…

ആറു കളികൾക്കുള്ളിൽ വാസ്ക്വസിന് ഐഎസ്എൽ റെക്കോർഡ്…