കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. സഹൽ നാളെ ഫൈനലിൽ കളിക്കുമെന്ന് പരിശീലകൻ വ്യക്തമാക്കി.
നാളെ നടക്കാനിരിക്കുന്ന ഫൈനലിൻ മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് പരിശീലകൻ ഇവാൻ വുകമനോവിച് മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
സഹൽ ഇന്ന് രാവിലെ പരിശീലിച്ചിരുന്നു. തങ്ങളുടെ മെഡിക്കൽ സ്റ്റാഫിൻ ഒപ്പം അദ്ദേഹം ചികിത്സയിലാണ്. ഇന്ന് വൈകിട്ട് ഞങ്ങളോടൊപ്പം സഹൽ പരിശീലിക്കും. അത് കൊണ്ട് തന്നെ നാളെ ഫൈനലിൻ സഹൽ ഉണ്ടാകുമെന്ന് ഇവാൻ വുകമനോവിച് വ്യക്തമാക്കുന്നത്.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹലിന് ജംഷഡ്പൂർ എഫ് സി ക്കെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിന് മുന്നേയാണ് ഹാംസ്റ്ററിങ്ങിന് പരിക്കേൽക്കുന്നത്.രണ്ടാം പാദ സെമി ഫൈനൽ പരിക്ക് കാരണം സഹൽ കളിച്ചിരുന്നില്ല.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 21 മത്സരങ്ങളിൽ പന്ത് തട്ടിയ സഹൽ ആറു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.