ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ആവേശകരത്തോടെ മുന്നോട്ട് പോവുകയാണ്. ഓരോ ദിവസവും കടന്നു പോകുന്നത് അനുസരിച് ഞെട്ടിക്കുന്ന രീതിയിലുള്ള ട്രാൻസ്ഫറുകളാണ് നടക്കുന്നത്. അത്തരമൊരു ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സമ്മർ ട്രാൻസ്ഫറിന്റെ തുടക്കം മുതലെ എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിടുമോ, ഇനി ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ ഏത് ക്ലബിന് വേണ്ടി കളിക്കുമെന്നൊക്കെ. ഐഎസ്എലിലെ ഒട്ടേറെ ക്ലബ്ബുകളാണ് താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ അഭ്യൂഹംങ്ങൾ വന്നത് താരം ഇനി എടികെ മോഹൻ ബഗാൻ വേണ്ടി പന്ത് തട്ടുമെന്നായിരുന്നു. എന്നാൽ ഇപ്പോളിത ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സഹൽ അബ്ദുൽ സമദിനായി ഇപ്പോളൊരു വിദേശ ഓഫർ വന്നിരിക്കുകയാണ്.
ലോക ഫുട്ബാളിൽ ഇപ്പോൾ വലിയൊരു സ്വാധീനംകൊണ്ടുവരുന്ന സൗദി ലീഗിൽ നിന്നുമാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്. എന്നാൽ ഏത് ക്ലബ്ബാണ് ഓഫർ അയച്ചിരിക്കുന്നത് എന്നതിൽ വ്യക്തത ഇല്ല. അതോടൊപ്പം ഈ ട്രാൻസ്ഫർ നടക്കാൻ വലിയൊരു സാധ്യത ഇല്ലായെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
https://twitter.com/kbfcxtra/status/1677632678852698112?t=rhthlMpBV3r4Hrtwt1UQpw&s=19
എന്തായാലും ഇന്ത്യൻ ഫുട്ബാൾ എത്രയധികം വളർന്നു വരുന്നുണ്ട് എന്നതിനുള്ള ഒരു ഉദാഹരണം ഈയൊരു നീക്കം. എന്തായാലും താരത്തിന്റെ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നതായിരിക്കും.