ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം മുതലെ സഹലിനെയും പ്രീതം കോട്ടലിനെയും ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വന്നത്. സഹലിനെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
ഇതിനെ ബന്ധപ്പെട്ട് ഇരുപേരെയും സ്വാപ്പ് ഡീലിലൂടെ ഇരു ക്ലബ്ബുകളും സ്വന്തമാക്കുംമെന്നായിരുന്നു
അഭ്യൂഹംങ്ങൾ വന്നത്. ഒട്ടേറെ തവണ ഇരു പേരുടെയും കരാർ ഔദ്യോഗികമായി അറിയിച്ചുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് എല്ലാം വ്യാജമാണ് പറഞ്ഞു തള്ളിയിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരു താരങ്ങളുടെയും സ്വാപ്പ് ഡീൽ ഇരു ക്ലബ്ബും അംഗീകരിച്ചു കഴിഞ്ഞു. ഏകദേശം നാല് കോടിക്കു മുകളിൽ മുല്യം വരുന്ന ഒരു ട്രാൻസ്ഫർ ആണ് നടക്കാൻ പോകുന്നത്.
ബ്ലാസ്റ്റേഴ്സിൽ നിന്നും ട്രാൻസ്ഫർ ഫ്രീയായി രണ്ടര കോടിയും പ്രീതം കോട്ടലിനെ നൽകിയാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കിയിരിക്കുന്നത്. പ്രീതം കോട്ടലിന് ഏകദേശം രണ്ടു കോടിയായിരിക്കും വാർഷിക വരുമാനമായി ലഭിക്കുക.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് പ്രീതം കോട്ടൽ. സഹലിന് വാർഷിക വരുമാനമായി ലഭിക്കുക മൂന്ന് കൂടിയായിരിക്കും. ഒപ്പം ഗോൾ ബോണസ് അങ്ങനെയല്ലാം അധികം തുക സഹലിന് ലഭിക്കും.
https://twitter.com/IFTnewsmedia/status/1679131105146949632?t=RjqpDHtqbig8WACvQ82nJA&s=19