in , , , ,

OMGOMG LOVELOVE

ലിവർപൂൾ നീട്ടിയ കരാർ വേണ്ടെന്നു സലാ..

ലിവർപൂൾ നീട്ടിയ കരാർ പുതുക്കൽ വേണ്ടെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാന്നോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ലിവർപൂൾ നീട്ടിയ കരാർ പുതുക്കൽ വേണ്ടെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാന്നോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

സലായും ഏജന്റും ലിവർപൂൾ കൊടുത്ത ഓഫർ സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.സലാക്ക് ലിവർപൂളും ലിവർപൂളിനും സലായെയും ആവശ്യമുണ്ടെങ്കിലും ലിവർപൂൾ വെച്ച ഓഫർ അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല.

അവസാനമായി ലിവർപൂൾ താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തിയത് ഡിസംബറിലായിരുന്നു.താരം കൂടുതൽ പ്രതിഫലമാണ് ആവശ്യപെട്ടിരിക്കുന്നത്.പക്ഷെ എല്ലാ താരങ്ങൾക്ക് ഒരേ പ്രതിഫലമെന്ന രീതിയാണ് ലിവർപൂളിന്റേത്.

നിലവിൽ 2023 ജൂൺ വരെയാണ് സലായുടെ കരാർ. വരും ദിവസവങ്ങളിൽ മികച്ച ഓഫർ താരത്തിന് ലിവർപൂൾ നൽകിയില്ലെങ്കിൽ സൂപ്പർ താരം ക്ലബ്‌ വിട്ടേക്കുമെന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത്.

ആരോൺ ഫിഞ്ച് കൊൽക്കത്തയിൽ, ഭാഗമാവുന്ന ഒൻപതാം IPL ടീം, റെക്കോഡ്!

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി