in

സന്ദേശ് ജിങ്കൻ ദിവസങ്ങൾക്കുള്ളിൽ ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്

Sandesh Jhingan to HNK Šibenik

ഇന്ന് പുലർച്ചെ നേരം പുലരുമ്പോൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അല്ലെങ്കിൽ കാത്തിരിക്കുന്ന ഒരു വാർത്തക്കായിരിക്കും അവർ ചെവി കൊടുക്കാൻ പോകുന്നത്. ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ വിദേശ ക്ലബ്ബുമായി കരാറിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.

ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ HNX സെബിന്നികുമായി സന്ദേശ് ജിങ്കൻ കൂടുതൽ അടുത്തു എന്നൊരു റിപ്പോർട്ട് ആണ് ഇന്നലെ അർദ്ധരാത്രിയോടെ കൂടി ലഭിച്ചത്. അഡ്രിയാനോ സാവലി എന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ ആണ് ഈ ഒരു വാർത്ത പങ്കുവെച്ചത്.

Sandesh Jhingan to HNK Šibenik

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ സന്ദേശ് ജിങ്കൻ ക്രൊയേഷ്യയിലേക്ക് പറക്കും എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻബഗാന്റെ താരമാണ് അദ്ദേഹം. വളരെ നേരത്തെ തന്നെ താരത്തെയും ചില യൂറോപ്യൻ ക്ലബ്ബുകളേയും ബന്ധപ്പെടുത്തി സംസാരങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

മുൻപ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായിരുന്ന ഇദ്ദേഹത്തിനെ യൂറോപ്യൻ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിയുണ്ടായ ചർച്ചകൾക്കുശേഷം ആയിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെ മോഹൻബഗാനിലേക്ക് പാലായനം ചെയ്തത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മികച്ച യുവതാരമായി ആയിരുന്നു സന്ദേശ് ജിങ്കൻ പേരെടുത്തത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹവും പിന്തുണയും ആവോളം ആസ്വദിച്ച അദ്ദേഹത്തിന് ആ തവണ എമർജിങ് പ്ലെയർ പുരസ്കാരവും ലഭിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകപദവി എത്തിയ ശേഷം ആയിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ട് പോയത്.

ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിനു ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല. അത്രയധികം പിന്തുണ അവർ അദ്ദേഹത്തിന് നൽകിയിരുന്നു.

ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്‌ഥ.. കാത്തിരിക്കുന്നത് ഇന്ത്യന്‍ തോല്‍വിയോ, അതോ ചരിത്ര വിജയമോ..

ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയും പ്രതിഫലക്കാര്യത്തിൽ പ്രതിസന്ധിയിലേക്ക് നീങ്ങും