in ,

ഏറ്റവും വിലയേറിയ താരം ഐയരും കിഷനുമല്ല, മറിച്ചു ഈ താരം ആകുമെന്ന് സഞ്ജയ് മഞ്ജരേക്കർ

കഴിഞ്ഞ സീസണിൽ ഗെയ്ക്വാദിന് പുറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിയാണ് ഫാഫ് സീസൺ അവസാനിപ്പിച്ചത്.ഐ പി ലിൽ ചെന്നൈ സൂപ്പർ കിങ്സിലൂടെ അരങ്ങേറിയ അദ്ദേഹം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൻ വേണ്ടിയും കളിച്ചിട്ടുണ്ട്.

ഈ ഐ പി ൽ താര ലേലത്തിൽ ഏറ്റവും വിലയേറിയ താരമാകുന്നത് ശ്രെയസ് ഐയരും കിഷനുമാകില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണ ആഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡ്യൂ പ്ലസ്സിസിനെയാണ് ഏറ്റവും വിലയേറിയ താരമായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.ഐ പി ൽ താരലേലത്തിന് മുന്നോടിയായി നടന്നാ പ്രീവ്യൂ ഷോയിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

എല്ലാവരും ഐയരും കിഷനും വിലയേറിയ താരമാകുമെന്ന് പറയുമ്പോൾ ഡ്യൂ പ്ലസ്സിസിന്റെ പേര് അങ്ങനെ പറഞ്ഞു കേൾക്കുന്നില്ല. കഴിഞ്ഞ ഐ പി ൽ ഫൈനലിലെ താരമായ താരമാണ് അദ്ദേഹമെന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ ഗെയ്ക്വാദിന് പുറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിയാണ് ഫാഫ് സീസൺ അവസാനിപ്പിച്ചത്.ഐ പി ലിൽ ചെന്നൈ സൂപ്പർ കിങ്സിലൂടെ അരങ്ങേറിയ അദ്ദേഹം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിൻ വേണ്ടിയും കളിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഇന്നത്തെ ഐ പി ൽ താരലേലം??

മാർക്യു ലിസ്റ്റിൽ നേട്ടമുണ്ടാക്കി പഞ്ചാബ് , ഐയർ കൊൽക്കത്തയിൽ..