in ,

ടിട്വന്റി പരമ്പരക്കുള്ള ടീമെത്തി, ഇത്തവണയും സഞ്ചുവില്ല, ഹാർദിക്കും പുറത്ത്…

ഈ മാസം പതിനേഴിനാണ് പരമ്പര ആരംഭിക്കുന്നത്. ജയ്പൂരിലാണ് ആദ്യ മത്സരം. പത്തൊമ്പതിന് റാഞ്ചിയിലും 21 ന് കൊൽക്കത്തയിലും രണ്ടും മൂന്നും മത്സരങ്ങൾ നടക്കും

Sanju Ashwin Hardik

ന്യൂസിലാന്റിനെതിയുള്ള ടിട്വന്റി പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചു. രോഹിത് ശർമ ക്യാപ്റ്റന്‍ ആയ പതിനാറംഗ ടീമാണ് പ്രഖ്യാപിച്ചത്. ലോകേഷ് രാഹുൽ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കും. കോലി, ബുംറ, ജഡേജ എന്നവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കി.

ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ട യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, ദീപക് ചഹർ എന്നിവർ തിരികെ ടീമിലേക്ക് എത്തി. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്കും ആവേഷ് ഖാനും IPL ൽ മികച്ച ഫോമിലായിരുന്ന പർപിൾ ക്യാപ് ജേതാവ് ഹർഷൽ പട്ടേലിനും അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. സ്വപ്നതുല്യമായ ഫോം തുടരുന്ന റുതുരാജ് ഗെയ്ക്വദിന് പ്രതീക്ഷിക്കപ്പെട്ട പോലെ ടീമിലേക്ക് വിളിയെത്തി. എന്നാൽ രോഹിതും രാഹുലും ഒപ്പം ഇഷാൻ കിഷനെയും മറികടന്ന് മൂന്ന് മത്സര പരമ്പരയിൽ അവസരം കിട്ടുന്ന കാര്യം സംശയമാണ്.

അതേ സമയം IPL ലും ഡൊമസ്റ്റികിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സഞ്ചു സാംസണ് ടീമിൽ സ്ഥാനം ലഭിച്ചില്ല. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും കോലി, ബുംറ, ജഡേജ എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്, അത് സഞ്ചുവിന് തിരിച്ചടിയായി. നേരത്തെ റിഷഭ് പന്ത്, രാഹുൽ ഉൾപടെയുള്ളവർക്ക് വിശ്രമം അനുവദിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംഭവിച്ചിരുന്നു എങ്കിൽ സഞ്ചു ടീമിലേക്ക് എത്തിയേനെ. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ആണ്.

ലോകകപ്പ് ടീമിലേക്ക് തിരിച്ച് വരവ് നടത്തിയ രവി അശ്വിനെ നിലനിർത്തിയത് അപ്രതീക്ഷിത നീക്കമായി, ഇന്ത്യ മുന്നോട്ടും വെറ്ററൻ സ്പിന്നറെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കളിപ്പിക്കാനുള്ള സാധ്യത ആണ് ഇത് വ്യക്തമാക്കുന്നത്. മധ്യനിരയിൽ ശ്രേയസ് അയ്യർ തിരികെ വരുന്നതാണ് മറ്റൊരു വിശേഷം. ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഗുണമായത് വെങ്കിടേഷ് അയ്യർക്കാണ്. IPL ലെ മികച്ച ഫോം ഡൊമസ്റ്റികിലും തുടരുന്ന വെങ്കിടേഷ് ഫിനിഷർ റോൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കണ്ട് തന്നെ അറിയണം.

ജഡേജ ഇല്ലാത്ത സ്ഥിതിക്ക് ടീമിലെ സ്പിൻ ഓൾറൗണ്ടർ റോൾ ചെയ്യാൻ എത്തുന്നത് അക്സർ പട്ടേലാണ്. മൂന്ന് മത്സരങ്ങളും കളിക്കാൻ സാധ്യത കൽപ്പിക്കപ്പടുന്ന പ്ലയേസിൽ ഒരാളാണ്
അക്സർ. ലോകകപ്പ് ടീമിൽ നിന്നും ഷമി, രാഹുൽ ചഹർ, ഹാർദിക് പാണ്ഡ്യ, ഷർദുൽ ഠാക്കൂർ എന്നിവരെ ആണ് ഒഴിവാക്കിയിരിക്കുന്നത്.

ടീം.ഇന്ത്യയുടെ ട്വന്റി20 ടീം: രോഹിത് ശർമ്മ (സി), കെ എൽ രാഹുൽ (വിസി), റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യുകെ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, അക്‌സർ പട്ടേൽ. , അവേഷ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, എം.ഡി. സിറാജ്.

ഈ മാസം പതിനേഴിനാണ് പരമ്പര ആരംഭിക്കുന്നത്. ജയ്പൂരിലാണ് ആദ്യ മത്സരം. പത്തൊമ്പതിന് റാഞ്ചിയിലും 21 ന് കൊൽക്കത്തയിലും രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. മൂന്ന് മത്സര ടിട്വന്റി പരമ്പരക്ക് ശേഷം രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും കൊമ്പുകോർക്കും. 25 ാം തീയതി ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ വേദി കാൻപൂരാണ്. രണ്ടാം ടെസ്റ്റ് മുംബൈയിൽ നടക്കും.

യുണൈറ്റഡിന് ഒരാഴ്ച അവധി!!! അത്ഭുതത്തോടെ താരങ്ങളും സ്റ്റാഫുകളും.. കോച്ച് നാട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകൾ…

ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പ്രയോജനം ചെയ്യും, ഇനിയുള്ള വിജയങ്ങൾക്കുള്ള ഇന്ധനം കൂടിയാണ് അത്…